Saturday, 19 March 2016

ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യംഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം

ഒരുപക്ഷേ ഇപ്പോഴും പലരും കരുതുന്നത് ഡിങ്കോയിസം എന്നാല്‍ സമൂഹയാഥാര്‍ത്യമായ മതത്തിന്റെ അന്തര്‍ദ്ധാര ഉള്‍കൊണ്ടു രൂപീകൃതമായ ഒരു പരിഹാസ മതരൂപം മാത്രമായിരിക്കും അത് എന്നാണ്. ഒരുപക്ഷേ വരാന്‍ പോകുന്ന ഒരു പുതിയ വിപ്ലവത്തിനെ അഭിമുഖീകരിക്കാനുള്ള മനുഷ്യ സമൂഹത്തിന്റെ ആശങ്കള്‍ ആകാം ഇത്തരം ചിന്തകള്‍ക്ക് ഉഭോത്ഭലകമാകുന്നത്. ചരിത്രത്തിന്റെ ഏടുകളെടുത്ത് ഇഴകീറി പരിശോധിച്ചാല്‍ ഇത്തരം ഒരവസ്ഥ അതാത് അമൂഹത്തില്‍ പൊട്ടിമുളച്ച എല്ലാ മതങ്ങള്ക്കും അതിന്റെ ഉത്ഭവഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിയുന്നതാണ്. പിന്നീട് അതേ സമൂഹം തന്നെ അത്തരം മതങ്ങളെ ധൃതരാസ്ട്രാലിംഗനം നടത്തിയ അവസ്ഥയും ചരിത്രമാണ്. മറ്റേത് മതങ്ങള്ക്കും അതിന്റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ അനുഭവിച്ച പോലെയുള്ള ബാലരിഷ്ടതകളിലൂടെയാണ് ഇന്ന് ഡിങ്കോയിസം കടന്നു പോയികൊണ്ടിരിക്കുന്നത്. അന്ത്യന്തം ശോചനീയമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ നോവോദ്ധാന പ്രസ്ഥാനങ്ങള്‍ അതാത് കാലഘട്ടത്തില്‍ ഉടലെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍നിന്നു കരകയറാന്‍ മനുഷ്യന്‍തന്നെ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു പ്രത്യയശാസ്ത്രം അങ്ങേയറ്റം അപകടകരം ആവുന്നത് അതിന്റെ ഫലം അരാജകത്ത്വവും അനീതിയും ആയിമാറാന്‍ സാധ്യതയുണ്ട് എന്നുവരുമ്പോഴാണ്. ഇവിടെയാണ് ഡിങ്കോയിസത്തിന്റെ പ്രസക്തി. മാനവിക കുലത്തിന്റെ നിലനില്‍പ്പിനും മുന്നോട്ട് പോക്കിനും തികച്ചും ദൈവികമായ മാര്‍ഗ്ഗത്തിലൂടെ, ഒരു പുതിയ പാന്ഥാവിലൂടെ സമൂഹം സഞ്ചരിക്കുക എന്നതാണ് ഡിങ്കോയിസം കൊണ്ടര്‍ത്തമാക്കുന്നത്.

ഡിങ്കന്‍ ദൈവമാണോ അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ കള്‍ട്ട് മാത്രമല്ലേ, അദ്ദേഹത്തിന്റെ വചനങ്ങള്‍ പരിഹാസ്യമായി അനുവപ്പെടുന്നുവല്ലോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം എന്ന അവസ്ഥയിലേക്കുയരുമ്പോള്‍ സംഭവിക്കാവുന്നതായിട്ടു. എന്നാല്‍ ചോദ്യങ്ങള്‍ എല്ലാ മതങ്ങളും അവരുടെ ദൈവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് കീഴ്വഴക്കം. ഒരു പ്രാകൃത സമൂഹത്തിന് അതിന്റേതല്ലാത്തത്തിനെ ഉള്‍കൊള്ളാന്‍ പ്രയാസമനുഭവിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നു എന്നതിനപ്പുറം ഇത്തരം ചോദ്യങ്ങളില്‍ ഒരു തരിപോലും കഴമ്പില്ല എന്നതാണ് സത്യം. മറ്റ് മത ദൈവങ്ങള്‍ ചെയ്യുന്നു എന്നവകശാപ്പെടുന്നതില്‍ ഏത് കാര്യമാണ് അത് ഡിങ്കനാണ് ചെയ്യൂന്നത് എന്നവകാശപ്പെടാന്‍ തക്കവിധം കഴിയാത്തതായിട്ടുള്ളത്. അത്തരം അവകാശവാദങ്ങള്‍ തെളിയിക്കാന്‍ അവരുടെ വാക്താക്കള്‍ നിരത്തുന്ന തെളിവുകള്‍ തന്നെ ഡിങ്കനാണ് അത് ചെയ്യുന്നത് എന്നു തെളിയിക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്കും നിരത്താന്‍ കഴിയുന്നതാണ്. ദൈവം മനുഷ്യ സ്ത്രീയുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ പുത്രനുണ്ടായി അവന്‍ മാനവരാശിക്കു വേണ്ടി നിലനിന്നു, ദൈവം മാലാഘയെ അയച്ചു തന്റെ ശിഷ്യന് വെളിപാടുകള്‍ നല്കി സമൂഹത്തിന്റെ പുരോഗതിക്ക് നിയമിച്ചു, ദൈവം പെണ്ണിന്റെ വേഷം കെട്ടി വന്ന മറ്റൊരു ദൈവത്തില്‍ അനുരൂക്ഥ്നായി ദൈവത്തിരുമകന്‍ വന്നു, എന്നതൊക്കെ വിശ്വാസ യോഗ്യമായ ദൈവ തെളിവുകള്‍ ആണെങ്കില്‍ ദൈവം പേടക്‍ത്തിലൂടെ തന്റെ അവതാരത്തെ മാനുഷിക ധര്‍മ്മ പരിപാലത്തിനായി അയച്ചു എന്ന കാര്യം നാം വിശ്വസിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടു? പ്രാര്‍ത്തിച്ചാല്‍ പരീക്ഷയില്‍ ജയിപ്പിക്കുന്നത് അവന്റെ ദൈവമാണെന്ന് ഇത്തരമതവിശ്വാസികള്‍ കരുതുമ്പോള്‍ അത് ചെയ്തത് ഡിങ്കനാണ് എന്നു ദിങ്കോയിസ്റ്റുകള്‍ വിശ്വസിക്കുന്നതില്‍ എന്താണ് അപാകത? എവിടെയാണ് ഡിങ്കന്‍ എന്ന ദൈവം ഒരു കാര്ട്ടൂണ്‍ കള്‍ട്ട് മാത്രമായി മാറുന്നത്? എങ്കില്‍ എന്തുകൊണ്ട് മറ്റ് ദൈവങ്ങളും അവയയുടെ ഉപോല്‍പ്പന്നങ്ങളും അതാകുന്നില്ല. ഇവിടെയാണ് നേരത്തെ പറഞ്ഞ തന്‍റേതല്ലാത്ത, താന്‍ ശീലിച്ചിട്ടില്ലാത്ത, താന്‍ അനുഭവിച്ചിട്ടില്ലാത്ത, നവീനമായ ഒന്നിനെ പുണരാന്‍ മനുഷ്യ മനസ് ശങ്കിച്ചു നില്‍ക്കുന്നതിന്റെ ദൃഷ്ടാന്തം വെളിവാകുന്നത്. ഇതേ കാരണങ്ങള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പര്യഹസ്യമാണ് എന്ന തോന്നലുളവാകുന്നതിന്റെ പിന്നിലെ മനശാസ്ത്രവും. ലുങ്കികള്‍ മാത്രം ഉടുത്തു അതുടുക്കുന്നവരെ മാത്രം കണ്ടു ശീലിച്ചവര്‍ ബര്മുഡയിടുന്നവരെ പരിഹസിക്കുന്നതായി കാണാം. ഈ പരിഹാസം ഉണ്ടാവുന്നത് ലുങ്കി മേന്‍മയേറിയതും ബര്മുഡ മോശമായതും കൊണ്ടല്ല. തങ്ങളുടേതല്ലാത്ത ഒന്നിനെ നിരാകരിക്കാനുള്ള മനസിന്റെ അഭിവാഞ്ച കാരണമാണത്. ഇതേ ലുങ്കിയുടുത്തവരെ ഒന്നുമിടാത്ത ഒരു സമൂഹം പരിഹസിച്ചിരിന്നു എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പരിഹാസ്യം ആണ് എന്നു തോന്നുന്നതിന് പിന്നിലെയും മനശാസ്ത്രം. ഇതരമത ദൈവങ്ങള്‍ അടിമകളെയും കീഴാളരെയും ഉപയോഗപ്പെടുത്തുന്നതിനെപറ്റിയും സെക്സിനെപറ്റിയും കള്ളിനെപറ്റിയും വാചാലരാവുന്നുവല്ലോ എന്ന വിമര്‍ശനത്തിനുള്ള മറുപടി അതൊക്കെ സാമൂഹ്യ യാഥാര്‍ഥമാണ് അതുകൊണ്ടു ദൈവം പറഞ്ഞു എന്ന ഉത്തരത്തില്‍ ആളുകള്‍ സംതൃപ്തരാകുമ്പോള്‍ ഡിങ്കന്‍ ജട്ടിയെ പറ്റി വാചാലനാകുന്നത് അതും സാമൂഹ യാഥാര്‍ഥ്യമാണ് എന്നതുകൊണ്ട് മാത്രമാണ് എന്ന മറുപടി ദഹിക്കാന്‍ പ്രയാസമെന്താണ് നമുക്ക്. മാനവ സമൂഹത്തിന്റെ അപചയത്തിനെതിരെ നിലകൊണ്ടു പുതിയൊരു പാതവെട്ടിത്തെളിയിച്ചു നമ്മെ ദൈവമാര്‍ഗ്ഗത്തിലൂടെ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഡിങ്കന്‍ ചെയ്യുന്ന പ്രയത്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അങ്ങനെയുള്ള നിസ്വാര്‍ഥ പ്രവര്‍ത്തന നവോത്ഥാന പ്രസ്ഥാനങ്ങളെ സംശയ കോണിലൂടെ വീക്ഷികുക വഴി നാം നിരുത്സാഹപ്പെടുത്തുന്നത് നമ്മുടെ തന്നെ പുരോഗതിയെയാണ്, നാം ഇല്ലായ്മ ചെയ്യുന്നത് നമ്മുടെ തന്നെ നന്മയെ ആണെന്ന് നാം തിരിച്ചറിയണം. ആ തിരിച്ചറിവാണു ഡിങ്കനെന്ന ദൈവത്തിന്റെ മഹിമ ഉല്‍കൊള്ളാന്‍ പര്യാപ്തമാക്കുന്നത്, ആ തിരുച്ചറിവാണ് ഡിങ്കോയിസത്തിലേകുള്ള ആളുകളുടെ ക്യൂവിന്റെ നീളം അറബികടലില്‍ മൂക്കറ്റം വെള്ളത്തില്‍ ചെന്നിത്തിക്കുന്നത്.


No comments:

Post a Comment