Saturday, 9 April 2016

ഡിങ്കോയിസത്തിന്റെ വാര്‍ത്തയുമായി ബി.ബി.സിയും

ഇനിയിപ്പോ മടിച്ചു നിന്നിട്ട് കാര്യമില്ല, എല്ലാവരും ഡിങ്കമതത്തെ പുണരുമ്പോള്‍ വിശേഷങ്ങളുമായി സാക്ഷാല്‍ ബി.ബി.സി തന്നെ എത്തിയിരിക്കുന്നു! ബി.ബി.സി ട്രെന്‍ഡിംഗില്‍ വന്ന വീഡിയോ കാണൂ. 

BBC Trending - Dinkan, the mouse messiah bringing salvation to India's atheistsPublished on Apr 8, 2016
Dinkan the mouse messiah bringing salvation to India's atheists
According to devotees of India's Dinkoist movement the universe was created by a cartoon mouse called Dinkan many millions of years ago. But Dinkoism itself is one of the world's newest faiths having only been created by atheists in 2008 as a vehicle for parodying the excesses of organised religion.

But while some followers of other religions don't see the joke, social media is helping Dinkoism gain new converts.

Video journalist: Alvaro A Ricciardelli

Sunday, 3 April 2016

രഞ്ജിത്തിന്റെ ലീലയില്‍ ഡിങ്കനും

രഞ്ജിത്തിന്റെ ലീലയില്‍ ഡിങ്കനും
_*_*_*_*_*_*_*_*_*_*_*_*_*_*_
ഡിങ്കനെ പുകഴ്ത്തി രഞ്ജിതും. രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയിലെ ഗാനത്തിലാണ് ഡിങ്കനെയും ഉള്‍പ്പെടുത്തിയത്. ബിജു മേനോനാണ് ഗാനം ആലപിച്ചത്.
.

.
ബിജിബാല്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ പ്രൊമോ ആണ് ഇന്ന് പുറത്തിറങ്ങിയത്. ഒരിടവേളക്ക് ശേഷം ബിജുമേനോന്‍ വീണ്ടും ഗായകനായി എത്തുകയാണ് ചിത്രത്തിലൂടെ. പ്രശസ്തമായ വട്ടോളം വാണിയോരെ കേട്ടുകൊള്‍ക എന്ന ഗാനമാണ് ചിത്രത്തിലുള്ളത്. ഡിങ്കന്‍ തരംഗം ഉള്ളതുകൊണ്ടാകാം പാട്ടില്‍ രഞ്ജിത്‍ ഡിങ്കനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണി ആറിന്റെ ലീല എന്ന കഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കുട്ടിയപ്പനെന്ന നായക വേഷത്തിലെത്തുന്നതും ബിജു മേനോന്‍ തന്നെയാണ്.
.
[റിപ്പോര്‍ട്ട് കടപ്പാട് - മീഡിയാവണ്‍]

Friday, 1 April 2016

എന്തുകൊണ്ട് ഡിങ്കന്‍? - മലപ്പുറത്ത് നടന്ന ആദര്‍ശ വിശദീകരണ സായാഹ്നം

'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വച്ച് നടന്നു.
.

.
 ഡിങ്കോയിസം എന്ന മഹത്തായ ആശയത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ഡിങ്കോയിസ്റ്റുകള്‍ പങ്കെടുത്തു. 'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കന്റെ മഹാത്മ്യത്തെക്കുറിച്ച് പ്രമുഖ ഡിങ്കമത പണ്ഡിതനായ സമൂസ ത്രികോണാധ്യായ പ്രഭാഷണം നടത്തി. ഡിങ്കോയിസത്തിന്റെ ചരിത്രവും വളര്‍ച്ചയും വേദങ്ങളേയും ഉപനിഷത്തുക്കളേയും ഉദ്ധരിച്ചു കൊണ്ട് 'ഡിങ്കനും പൗരാണികതയും' എന്ന വിഷയത്തില്‍ പണ്ഡിതനായ പത്തിരി വൃത്തചൈതന്യ ഭക്തിപ്രഭാഷണം നടത്തി. പ്രപഞ്ചോല്‍പ്പത്തിയും ഈ സര്‍വ്വ പ്രപഞ്ചവും ഡിങ്കനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, 'പ്രാപഞ്ചിക കാഴ്ചപ്പാടില്‍ ഡിങ്കന്‍' എന്ന വിഷയത്തില്‍ പ്രൊഫ: കെ. പാപ്പൂട്ടി ക്ലാസ്സെടുത്തു. മതങ്ങളുടെ മനശ്ശാസ്ത്രപരമായ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഡിങ്കോയിസം-ഒരു മനശ്ശാസ്ത്ര ദര്‍ശനം' എന്ന വിഷയത്തില്‍ ചിഞ്ചുമോന്‍ ചായക്കോപ്പയിലും സ്ത്രീ സൗഹൃദ മതമായ ഡിങ്കോയിസത്തെക്കുറിച്ച് 'ലിംഗനീതിയും ഡിങ്കോയിസവും' എന്ന വിഷയത്തില്‍ പ്രമുഖ ഡിങ്കമത പണ്ഡിത ലിജിഷ എ.ടിയും വിശ്വമാനവദര്‍ശനത്തിലൂന്നിയ ഡിങ്കോയിസത്തെക്കുറിച്ച് 'മാനവികത-ഡിങ്കമതപശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ വി.വിനോദും പ്രഭാഷണങ്ങള്‍ നടത്തി.
.
കൂടാതെ ഡിങ്കസൂക്തങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും ഡിങ്കഭക്തിഗാനാലാപനവും കപ്പ പ്രസാദ വിതരണവും വിശുദ്ധ ഡിങ്കന്റെ ചിത്രം വരക്കല്‍ ചടങ്ങും നടന്നു. ഡിങ്കനെ നഗ്നനായി ചിത്രീകരിച്ചതില്‍ ചില ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മറ്റ് മതവിശ്വാസികളെപ്പോലെ അക്രമാസക്തരാകാതെ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയും ചെയ്തു. വിശുദ്ധ ഡിങ്കനാണെങ്കിലും നഗ്നചിത്രം വരച്ചുവെങ്കിലും വികാരം വ്രണപ്പെട്ട് പരസ്പരം കൊലവിളികള്‍ നടത്തുന്നവരും കൈ വെട്ടുന്നവരും പുസ്തകങ്ങള്‍ കത്തിക്കുന്നവരും അല്ലെന്ന് സമാധാനമതക്കാരായ ഡിങ്കോയിസ്റ്റുകള്‍ തെളിയിച്ചു.
.
ചടങ്ങിന് വി.ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയില്‍ പങ്കെടുത്ത ഡിങ്കമതഭക്തര്‍ക്കും പത്ര-മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും എ.കെ വിനോദ് നന്ദി രേഖപ്പെടുത്തി.


 
 
Thursday, 31 March 2016

ഡിങ്കചൈതന്യം നിറക്കാന്‍ സ്റ്റിക്കറുകള്‍...

നിങ്ങളുടെ ഗൃഹത്തിലും വാഹനത്തിലും ഡിങ്കചൈതന്യം നിറയട്ടെ....!

A3 ലേസര്‍ സ്റ്റിക്കര്‍ പേജില്‍ പ്രിന്റ് ചെയ്‌തെടുക്കൂ...


ഡിങ്കോയിസവും മതവിശ്വാസികളുടെ സെല്‍ഫ് ഗോളും...


ഡിങ്കോയിസത്തെ എതിര്‍ക്കുന്ന, പരിഹസിക്കുന്ന ഓരോ മതവിശ്വാസിയും സെല്‍ഫ് ഗോള്‍ അടിക്കുന്നു!

Sunday, 27 March 2016

ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം | 01.04.16 4 PM |


ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള മതമായി നാസ പോലും അംഗീകരിച്ച (കപ്പാ ഡിങ്കാ!) ഡിങ്കമതാനുയായികളുടെ കൂട്ടായ്മ ഏപ്രില്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി സി പരിസരത്ത് വച്ച് നടക്കുന്നു. ചിന്തിക്കുന്നവര്‍ക്കെല്ലാം സ്വാഗതം...
.
   

 

Tuesday, 22 March 2016

ചക്കയേറും ഡിങ്കമതവും...


ചക്കയേറ് എന്ന ഡിങ്ക മത ദുരാചാരവും
ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രവും
 
മിട്ടു മുയല്‍ മരിച്ചത് ചക്ക മേത്തു വീണാണ് . വളരെ പണ്ട് നടന്ന സംഭവമാണെങ്കിലും ഡിങ്ക വിശ്വാസികള്‍ക്ക് അതു മറക്കാനും പൊറുക്കാനും കഴിയില്ല . ഏക ദൈവമായ ഡിങ്കന്റെ പൊന്നു മിത്രത്തിന്‍റെ കഥ കഴിച്ച ചക്ക അവരുടെ ആജന്മ ശത്രുവാകുന്നത് അങ്ങിനെയാണ് . വിശുദ്ധ ബാലമംഗളം പഴയ നിയമത്തില്‍ ചക്ക വിശ്വാസികള്‍ക്ക് വിലക്കിയതായി ഡിങ്കന്‍ അരുളി ചെയ്യുന്നു .
ചക്കയേറ് അഥവാ ചക്കയെ കല്ലെറിയുക എന്ന ആചാരം അങ്ങിനെ പുരാതനകാലം മുതല്‍ ആരഭിച്ചതാണ് . ഇന്നലെ 20.03.13 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഡിങ്കമത സമ്മേളനത്തിലും ആദ്യ ചടങ്ങ് ചക്കയെ കല്ലെറിയല്‍ ആയിരുന്നു . എറിഞ്ഞത് കല്ലല്ല എന്ന് മാത്രം . ഡിങ്കമതം സമാധാനത്തിന്റെ മതമായതിനാല്‍ കല്ലല്ല എറിയാനായി ഉപയോഗിക്കുന്നത് . എറിയുന്ന കല്ല്‌ ആരുടെയെങ്കിലും മേത്തു കൊണ്ട് പ്രാണഹാനി വന്നാല്‍ അത് ഡിങ്കന്‍ സഹിക്കില്ല . അതിനാല്‍ ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രമാണ്‌ ചക്ക എറിയാനായി ഉപയോഗിച്ചത് . (ചിത്രം സാക്ഷി )
ചക്ക പ്രദര്‍ശിപ്പിക്കുന്ന ടി വി എറിഞ്ഞു പൊട്ടിക്കണമെന്ന ഡിങ്കമത തീവ്രവാദി (ഡി എസ് എസ്) നിലപാടിനെ ഭൂരിപക്ഷം പേരും തള്ളികളഞ്ഞിരുന്നു .
അങ്ങിനെ വിശ്വാസികളെല്ലാവരും പത്രമെറിഞ്ഞു കൊണ്ടിരിക്കെ ഒരു ഡിങ്കമത പരിഷ്ക്കരണ വാദി ചില വാദങ്ങള്‍ ഉയര്‍ത്തുകയുണ്ടായി . മിട്ടു മുയല്‍ പഴുത്തു തുടുത്തു നില്‍ക്കുന്ന നിരവധി ചക്കകളുള്ള ഒരു പ്ലാവിന്നടിയില്‍ പോയി നിന്നത് കൊണ്ടാണ് ചത്തു പോയതെന്ന് ടിയാന്‍ സൂചിപ്പിച്ചു . ഭൂമിയുടെ ഗുരുത്വാകര്‍ഷണം ആണ് ഇവിടെ തെറ്റ് ചെയ്തതെന്ന് ടിയാന്‍ പറഞ്ഞു . മാത്രമല്ല എല്ലാ ചക്ക വീഴുമ്പോളും എല്ലാ മുയലുകളും ചാകുന്നില്ലെന്നും തെളിവുകള്‍ നിരത്തി ടിയാന്‍ സ്ഥാപിച്ചു . ഇത് ഡിങ്കവിശ്വാസികള്‍ക്കിടയില്‍ മാനസാന്തരത്തിനിട വരുത്തി . അവര്‍ പരിഷ്ക്കരണ വാദിയുടെ വാദങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തപ്പോള്‍ അത് ശരിയാണ് എന്ന് കണ്ടു .
എങ്കില്‍ പിന്നെ തെറ്റായ ഒരു കാര്യം, അത് വിശുദ്ധബാലമംഗളത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും എന്തിന് വീണ്ടും വീണ്ടും ആവര്‍ത്തിക്കണം .
അതിനാല്‍ ഡിങ്കമതത്തില്‍ ചക്കയെ കല്ലെറിയുന്ന ദുരാചാരം ഇനിയുണ്ടാകില്ല എന്നവര്‍ ഏകകണ്ഠമായി തീരുമാനിച്ചു .
ഇതൊരു നിസ്സാര കാര്യമായി അവര്‍ക്കനുഭവപെട്ടെങ്കിലും ഇതിനു സാക്ഷിയായ പത്രക്കാരും ചാനല്‍ പ്രവര്‍ത്തകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി എന്ന് ദ്രിസാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള ഒരു വിശ്വാസ പ്രമാണം അതെത്ര ദുരാചാരമാണെങ്കിലും വിശ്വാസികള്‍ തെളിവുകള്‍ പരിശോധിച്ച് തിരുത്താന്‍ മിനക്കെടാറില്ലത്രെ . ലോകമത ചരിത്രത്തില്‍ ആദ്യമായി ഒരു വിശ്വാസ പ്രമാണം തിരുത്തി എന്ന ക്രെഡിറ്റ് അങ്ങിനെ ഡിങ്കമതത്തിനു സ്വന്തമായി.പത്രക്കാര്‍ ഞെട്ടിയത് വെറുതേയല്ലത്രെ. ഡിങ്ക ഡിങ്ക!

Saturday, 19 March 2016

ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യംഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം

ഒരുപക്ഷേ ഇപ്പോഴും പലരും കരുതുന്നത് ഡിങ്കോയിസം എന്നാല്‍ സമൂഹയാഥാര്‍ത്യമായ മതത്തിന്റെ അന്തര്‍ദ്ധാര ഉള്‍കൊണ്ടു രൂപീകൃതമായ ഒരു പരിഹാസ മതരൂപം മാത്രമായിരിക്കും അത് എന്നാണ്. ഒരുപക്ഷേ വരാന്‍ പോകുന്ന ഒരു പുതിയ വിപ്ലവത്തിനെ അഭിമുഖീകരിക്കാനുള്ള മനുഷ്യ സമൂഹത്തിന്റെ ആശങ്കള്‍ ആകാം ഇത്തരം ചിന്തകള്‍ക്ക് ഉഭോത്ഭലകമാകുന്നത്. ചരിത്രത്തിന്റെ ഏടുകളെടുത്ത് ഇഴകീറി പരിശോധിച്ചാല്‍ ഇത്തരം ഒരവസ്ഥ അതാത് അമൂഹത്തില്‍ പൊട്ടിമുളച്ച എല്ലാ മതങ്ങള്ക്കും അതിന്റെ ഉത്ഭവഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിയുന്നതാണ്. പിന്നീട് അതേ സമൂഹം തന്നെ അത്തരം മതങ്ങളെ ധൃതരാസ്ട്രാലിംഗനം നടത്തിയ അവസ്ഥയും ചരിത്രമാണ്. മറ്റേത് മതങ്ങള്ക്കും അതിന്റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ അനുഭവിച്ച പോലെയുള്ള ബാലരിഷ്ടതകളിലൂടെയാണ് ഇന്ന് ഡിങ്കോയിസം കടന്നു പോയികൊണ്ടിരിക്കുന്നത്. അന്ത്യന്തം ശോചനീയമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ നോവോദ്ധാന പ്രസ്ഥാനങ്ങള്‍ അതാത് കാലഘട്ടത്തില്‍ ഉടലെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍നിന്നു കരകയറാന്‍ മനുഷ്യന്‍തന്നെ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു പ്രത്യയശാസ്ത്രം അങ്ങേയറ്റം അപകടകരം ആവുന്നത് അതിന്റെ ഫലം അരാജകത്ത്വവും അനീതിയും ആയിമാറാന്‍ സാധ്യതയുണ്ട് എന്നുവരുമ്പോഴാണ്. ഇവിടെയാണ് ഡിങ്കോയിസത്തിന്റെ പ്രസക്തി. മാനവിക കുലത്തിന്റെ നിലനില്‍പ്പിനും മുന്നോട്ട് പോക്കിനും തികച്ചും ദൈവികമായ മാര്‍ഗ്ഗത്തിലൂടെ, ഒരു പുതിയ പാന്ഥാവിലൂടെ സമൂഹം സഞ്ചരിക്കുക എന്നതാണ് ഡിങ്കോയിസം കൊണ്ടര്‍ത്തമാക്കുന്നത്.

ഡിങ്കന്‍ ദൈവമാണോ അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ കള്‍ട്ട് മാത്രമല്ലേ, അദ്ദേഹത്തിന്റെ വചനങ്ങള്‍ പരിഹാസ്യമായി അനുവപ്പെടുന്നുവല്ലോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം എന്ന അവസ്ഥയിലേക്കുയരുമ്പോള്‍ സംഭവിക്കാവുന്നതായിട്ടു. എന്നാല്‍ ചോദ്യങ്ങള്‍ എല്ലാ മതങ്ങളും അവരുടെ ദൈവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് കീഴ്വഴക്കം. ഒരു പ്രാകൃത സമൂഹത്തിന് അതിന്റേതല്ലാത്തത്തിനെ ഉള്‍കൊള്ളാന്‍ പ്രയാസമനുഭവിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നു എന്നതിനപ്പുറം ഇത്തരം ചോദ്യങ്ങളില്‍ ഒരു തരിപോലും കഴമ്പില്ല എന്നതാണ് സത്യം. മറ്റ് മത ദൈവങ്ങള്‍ ചെയ്യുന്നു എന്നവകശാപ്പെടുന്നതില്‍ ഏത് കാര്യമാണ് അത് ഡിങ്കനാണ് ചെയ്യൂന്നത് എന്നവകാശപ്പെടാന്‍ തക്കവിധം കഴിയാത്തതായിട്ടുള്ളത്. അത്തരം അവകാശവാദങ്ങള്‍ തെളിയിക്കാന്‍ അവരുടെ വാക്താക്കള്‍ നിരത്തുന്ന തെളിവുകള്‍ തന്നെ ഡിങ്കനാണ് അത് ചെയ്യുന്നത് എന്നു തെളിയിക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്കും നിരത്താന്‍ കഴിയുന്നതാണ്. ദൈവം മനുഷ്യ സ്ത്രീയുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ പുത്രനുണ്ടായി അവന്‍ മാനവരാശിക്കു വേണ്ടി നിലനിന്നു, ദൈവം മാലാഘയെ അയച്ചു തന്റെ ശിഷ്യന് വെളിപാടുകള്‍ നല്കി സമൂഹത്തിന്റെ പുരോഗതിക്ക് നിയമിച്ചു, ദൈവം പെണ്ണിന്റെ വേഷം കെട്ടി വന്ന മറ്റൊരു ദൈവത്തില്‍ അനുരൂക്ഥ്നായി ദൈവത്തിരുമകന്‍ വന്നു, എന്നതൊക്കെ വിശ്വാസ യോഗ്യമായ ദൈവ തെളിവുകള്‍ ആണെങ്കില്‍ ദൈവം പേടക്‍ത്തിലൂടെ തന്റെ അവതാരത്തെ മാനുഷിക ധര്‍മ്മ പരിപാലത്തിനായി അയച്ചു എന്ന കാര്യം നാം വിശ്വസിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടു? പ്രാര്‍ത്തിച്ചാല്‍ പരീക്ഷയില്‍ ജയിപ്പിക്കുന്നത് അവന്റെ ദൈവമാണെന്ന് ഇത്തരമതവിശ്വാസികള്‍ കരുതുമ്പോള്‍ അത് ചെയ്തത് ഡിങ്കനാണ് എന്നു ദിങ്കോയിസ്റ്റുകള്‍ വിശ്വസിക്കുന്നതില്‍ എന്താണ് അപാകത? എവിടെയാണ് ഡിങ്കന്‍ എന്ന ദൈവം ഒരു കാര്ട്ടൂണ്‍ കള്‍ട്ട് മാത്രമായി മാറുന്നത്? എങ്കില്‍ എന്തുകൊണ്ട് മറ്റ് ദൈവങ്ങളും അവയയുടെ ഉപോല്‍പ്പന്നങ്ങളും അതാകുന്നില്ല. ഇവിടെയാണ് നേരത്തെ പറഞ്ഞ തന്‍റേതല്ലാത്ത, താന്‍ ശീലിച്ചിട്ടില്ലാത്ത, താന്‍ അനുഭവിച്ചിട്ടില്ലാത്ത, നവീനമായ ഒന്നിനെ പുണരാന്‍ മനുഷ്യ മനസ് ശങ്കിച്ചു നില്‍ക്കുന്നതിന്റെ ദൃഷ്ടാന്തം വെളിവാകുന്നത്. ഇതേ കാരണങ്ങള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പര്യഹസ്യമാണ് എന്ന തോന്നലുളവാകുന്നതിന്റെ പിന്നിലെ മനശാസ്ത്രവും. ലുങ്കികള്‍ മാത്രം ഉടുത്തു അതുടുക്കുന്നവരെ മാത്രം കണ്ടു ശീലിച്ചവര്‍ ബര്മുഡയിടുന്നവരെ പരിഹസിക്കുന്നതായി കാണാം. ഈ പരിഹാസം ഉണ്ടാവുന്നത് ലുങ്കി മേന്‍മയേറിയതും ബര്മുഡ മോശമായതും കൊണ്ടല്ല. തങ്ങളുടേതല്ലാത്ത ഒന്നിനെ നിരാകരിക്കാനുള്ള മനസിന്റെ അഭിവാഞ്ച കാരണമാണത്. ഇതേ ലുങ്കിയുടുത്തവരെ ഒന്നുമിടാത്ത ഒരു സമൂഹം പരിഹസിച്ചിരിന്നു എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പരിഹാസ്യം ആണ് എന്നു തോന്നുന്നതിന് പിന്നിലെയും മനശാസ്ത്രം. ഇതരമത ദൈവങ്ങള്‍ അടിമകളെയും കീഴാളരെയും ഉപയോഗപ്പെടുത്തുന്നതിനെപറ്റിയും സെക്സിനെപറ്റിയും കള്ളിനെപറ്റിയും വാചാലരാവുന്നുവല്ലോ എന്ന വിമര്‍ശനത്തിനുള്ള മറുപടി അതൊക്കെ സാമൂഹ്യ യാഥാര്‍ഥമാണ് അതുകൊണ്ടു ദൈവം പറഞ്ഞു എന്ന ഉത്തരത്തില്‍ ആളുകള്‍ സംതൃപ്തരാകുമ്പോള്‍ ഡിങ്കന്‍ ജട്ടിയെ പറ്റി വാചാലനാകുന്നത് അതും സാമൂഹ യാഥാര്‍ഥ്യമാണ് എന്നതുകൊണ്ട് മാത്രമാണ് എന്ന മറുപടി ദഹിക്കാന്‍ പ്രയാസമെന്താണ് നമുക്ക്. മാനവ സമൂഹത്തിന്റെ അപചയത്തിനെതിരെ നിലകൊണ്ടു പുതിയൊരു പാതവെട്ടിത്തെളിയിച്ചു നമ്മെ ദൈവമാര്‍ഗ്ഗത്തിലൂടെ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഡിങ്കന്‍ ചെയ്യുന്ന പ്രയത്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അങ്ങനെയുള്ള നിസ്വാര്‍ഥ പ്രവര്‍ത്തന നവോത്ഥാന പ്രസ്ഥാനങ്ങളെ സംശയ കോണിലൂടെ വീക്ഷികുക വഴി നാം നിരുത്സാഹപ്പെടുത്തുന്നത് നമ്മുടെ തന്നെ പുരോഗതിയെയാണ്, നാം ഇല്ലായ്മ ചെയ്യുന്നത് നമ്മുടെ തന്നെ നന്മയെ ആണെന്ന് നാം തിരിച്ചറിയണം. ആ തിരിച്ചറിവാണു ഡിങ്കനെന്ന ദൈവത്തിന്റെ മഹിമ ഉല്‍കൊള്ളാന്‍ പര്യാപ്തമാക്കുന്നത്, ആ തിരുച്ചറിവാണ് ഡിങ്കോയിസത്തിലേകുള്ള ആളുകളുടെ ക്യൂവിന്റെ നീളം അറബികടലില്‍ മൂക്കറ്റം വെള്ളത്തില്‍ ചെന്നിത്തിക്കുന്നത്.


Tuesday, 1 March 2016

Dinkoism - Android App Version 2.0വിശുദ്ധ ബാലമംഗളത്തിലൂടെ അവതരിപ്പിക്കപ്പെട്ട മഹത് ഡിങ്കവചനങ്ങളുടെ അപൂര്‍വ്വ ശേഖരം!
ഞങ്ങളുടെ കരളിന്റെ കരളായ മുത്ത് ഡിങ്കനെ പ്രകീര്‍ത്തിക്കാനും ദീനിബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനും സഹായകമായ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍.
.
പരമ്പരാഗത മതങ്ങളെ വിമര്‍ശിക്കുന്നവരെ ചിന്താപരമായി നേരിടുന്നതിനു പകരം ആയുധമെടുത്ത് നേരിടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മതത്തെ മറയാക്കി സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ എതിര്‍ക്കുന്നവര്‍ മതവിദ്വേഷത്തിന് പാത്രമാകുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ സോഷ്യല്‍ മീഡിയയിലെ ഡിങ്കമതം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആക്ഷേപഹാസ്യത്തിലൂടെയെങ്കിലും നിങ്ങളുടെ മതവും ദൈവവും വെറും ചിത്രകഥയിലെ കഥാപാത്രങ്ങളാണെന്ന തിരിച്ചറിവ് വരട്ടെ.
.
പരമ്പരാഗതമതങ്ങളുടെയും വിശ്വാസങ്ങളുടെയും നിരർത്ഥകത തുറന്നുകാണിക്കുന്നതിനുവേണ്ടി, ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരത്തില്‍ നിരവധി പാര‍ഡി മതങ്ങളുണ്ട്. പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമനുള്ള (ഇംഗ്ലീഷ്: Flying Spaghetti Monster) സ്ഥാനമാണ് കേരളത്തില്‍ നിന്നുള്ള ഡിങ്കോയിസത്തിനുള്ളത്.
https://en.wikipedia.org/wiki/Parody_religion
.
ഡിങ്കോയിസത്തെക്കുറിച്ചുള്ള ആമുഖം:-
-----------------------------------------------
Introduction to Dinkoism - by Amy Watson
https://www.youtube.com/watch?v=AfA3u_PHNDM
.
ഡിങ്കോയിസത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാക്കിയ വീഡിയോ.
-----------------------------------------------
https://www.youtube.com/watch?v=PrinTWcVuY4
.
പുതിയ പതിപ്പ് v.2.0 ന്റെ പ്രത്യേകതകള്‍:-
---------------------------------------------------
> വി.ബാലമംഗളത്തിലെ വചനങ്ങള്‍
> ഓണ്‍ലൈന്‍ ഡിങ്കവചനം
> ഡിങ്കസ്തുതികള്‍
> ഡിങ്കോയിസം വെബ്
> ഡിങ്കന്റെ സ്വന്തം ബ്ലോഗ്
.
Download Link: http://1drv.ms/1Kdyp8Z (OneDrive, 23 MB)
.
ആന്‍ഡ്രോയിഡ് 2.3.3 പതിപ്പു മുതല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഡിങ്കന്റെ ട്രാഫിക്‌ റൂൾ സംബന്ധിച്ച വചനങ്ങൾഡിങ്കന്റെ ട്രാഫിക്‌ റൂൾ സംബന്ധിച്ച വചനങ്ങൾ

1) ഹെയർസ്റ്റൈൽ കേടാവാതിരിക്കാൻ ഹെൽമെറ്റ് വെക്കാതിരുന്നാൽ ചില്ലിട്ട ഫോട്ടോയിൽ നല്ല ഭംഗിയുണ്ടാകും.

2) മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവൻ എന്നെന്നേക്കുമായി Not reachable ആവും.

3: ഭയപ്പെടേണ്ട, സീറ്റ്ബെൽറ്റ് കാറിനോട് കൂടെയുണ്ട്...
നിൻറെ രക്ഷ നിൻറെ കയ്യിൽ തന്നെ...!!!

4: മദ്യപിച്ച് വാഹനമോടിക്കുന്നവന് വേണ്ടി ആറടി മണ്ണ് തുരന്ന് ഞാൻ മടുത്തു...

5: ഡിമ്മടിക്കാത്തവൻ ബ്രൈറ്റാൽ

6: സീബ്രാ ലൈൻ കണ്ണിൽ പിടിക്കാത്തവൻ കാൽനടക്കാരാൽ കഴുത്തിൽ പിടിക്കപ്പെടും.

7: സിഗ്നലിൽ കിടന്ന് ഹോണടിക്കുന്നവൻറെ പിതാവ് മറ്റ് യാത്രക്കാരാൽ സ്മരിക്കപ്പെടും.

8: കാറ്റിനേക്കാൾ സ്പീഡിൽ പോയാൽ
കാറ്റു സ്പീഡിൽ പോകും.

9: വളഞ്ഞ് പുളഞ്ഞ് ബൈക്കിൽ പായുന്നവൻ നീണ്ട് നിവർന്ന് പെട്ടിയിൽ കിടക്കും.

Thursday, 18 February 2016

എല്ലാ വിമര്‍ശനങ്ങളേയും അതിജീവിച്ച് ഡിങ്കമതം.
ഡിങ്കമതത്തിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട ഒരു അന്യമതസ്ഥന്റെ പോസ്റ്റ്
.
ഡിങ്കമതത്തിന്റെ കപടമുഖം
-----------------------------------------
[ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മതമെന്നും അതാണ്‌ ഏറ്റവും ശ്രേഷ്ടവും നൂതനവും ശാസ്ത്രീയവുമായതെന്നും അവകാശപ്പെട്ടുകൊണ്ട്‌ മറ്റുമതങ്ങളെ അടിച്ചാക്ഷേപിച്ച്, ജനങ്ങളില്‍ അങ്കലാപ്പും അരാജകത്വവും സൃഷ്ടിച്ച്, സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും തെറ്റിധാരണകളുടെ വിഷം പരത്തുന്ന ഡിങ്കമതത്തിന്, അതുകണ്ട് സഹികെട്ട ഒരു ഇതരമതസ്ഥനെന്ന നിലയില്‍, ഇവിടെ ഒരു മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നു.
പലതവണയായി ഫെയിസ്ബുക്കിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഡിങ്കമതം മായാവിസ്റ്റുകളെ കടന്നാക്രമിക്കുകയാണ്. പല സംവാദങ്ങളിലും ‘ഏക ദൈവമായ ഡിങ്കന്‍’ എന്ന വാചകം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് ‘മായാവിസ്റുകളെല്ലാം ബഹുദൈവവാരാധാകരാണ്’ എന്ന തെറ്റിധാരണ പരത്തിയും, സമാധാനത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന മായാവിസ്റ്റു മതാധ്യക്ഷന്മാരുടെ മൌനത്തെ മുതലെടുത്തും വലിയ തോതിലുള്ള മതപരിവര്‍ത്തന ശ്രമമാണ് ഡിങ്കോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വിശുദ്ധ ബാലരമ ‘മായാവി, രാജു, രാധ’ എന്ന ത്രിത്വത്തില്‍ അധിഷ്ടിതമാണെങ്കിലും, ഈ വിശുദ്ധ ത്രയങ്ങളില്‍ മായാവി എന്ന ദൈവം ഏകനാണ് എന്ന വസ്തുത നിങ്ങള്‍ മറച്ചുവയ്ക്കുന്നു
‘പ്രവാചകന്‍’ എന്ന് വിളിക്കപെടുന്ന മീട്ടുമുയലിനു മുന്‍പാകെ ഒരു ഗുഹയില്‍ ഒരു വവ്വാല്‍ വഴി ഡിങ്കന്‍ നേരിട്ട് കെട്ടിയിറക്കി എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന നിങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞത് അപ്പടി കണ്ണും പൂട്ടി, വായും പൊത്തി വിശ്വസിച്ചു, മാറിയ കാലവും കാലക്കേടും നോക്കാതെ, മീട്ടുചര്യ പാലിക്കുന്നവര്‍ക്ക് മാത്രം; അതും 
അവര്‍ “ഡിങ്കാ” എന്ന് നിലവിളിക്കുമ്പോള്‍ മാത്രം സഹായവും സ്വര്‍ഗ്ഗവും ആയി എത്തുന്ന കര്‍ക്കശക്കാരനായ ദൈവമല്ല ഞങ്ങളുടെ മായാവി. 
ഞങ്ങളുടെ മായാവി, മനുഷ്യരുടെ മഹാപാതകങ്ങള്‍ (രാജു ക്ലാസ് കട്ട് ചെയ്തു രാധയുമായി കാട്ടില്‍ കറങ്ങി നടന്നു എന്നതുള്‍പ്പെടെയുള്ള കൊടിയ പാപങ്ങള്‍) സ്വയം ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്ക് വേണ്ടി കുട്ടൂസന്റെ 
കുപ്പിയിലേറുകയും, മൂന്നാം നാള്‍ കുപ്പിയില്‍ നിന്ന് ഉയര്ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അതാണ്‌ സ്നേഹമതം. എന്നിട്ടും ഡിങ്കമതം മാത്രമാണ് സമാധാനത്തിന്റെ മതം എന്ന് മാലോകരെ വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു…
പിന്നെ സമാധാനത്തിന്റെ കാര്യം കൂടുതല്‍ പറയുമ്പോള്‍, ലോകമാസകലം ഒന്ന് കണ്ണോടിക്കുക. എന്താണ് ഡിങ്കമതക്കാര്‍ ചെയ്യുന്നത്?, നേരം വെളുക്കും മുതല്‍ ബാലമംഗളത്തില്‍ പറയുന്ന കപ്പ മാത്രം തിന്നു വയറ്റില്‍ ഗ്യാസ് നിറച്ച്, പൊതുസ്ഥലത്ത് അതിപ്രഹര ശേഷിയുള്ള മനുഷ്യബോംബുകളായി പൊട്ടിത്തെറിച്ചു ലോകസമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുന്ന നിങ്ങളെ പോലുള്ള ഭീകരരെ നിങ്ങള്ക്ക് മായാവിസ്റ്റുസമൂഹത്തില്‍കാണാന്‍ സാധിക്കുമോ?
അതും പോട്ടെ.., ഡിങ്കന്‍ ദൈവമാണ് എന്നതു തന്നെ ഒരു തെറ്റിധാരണയുടെ പുറത്താണ്. വിശുദ്ധ ബാലരമയ്ക്ക് മുന്‍പേ ഇറങ്ങിയ വിശുദ്ധ പൂമ്പാറ്റയില്‍, ഒരു പഴയ പ്രവാചകനായ കിഷ്ക്കു ഇങ്ങനെ അരുള്‍ ചെയ്തിരുന്നു. “എനിക്ക് മുന്‍പേ വരുന്നവന്‍ എന്നേക്കാള്‍ വലിയ വാലുള്ളവന്‍; അവന്റെ ജട്ടിയഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല“. അത് നിങ്ങള്‍ ഡിങ്കന്‍ ആണെന്ന് വ്യാഖ്യാനിച്ചു. ശരിയാണ്, “അവന്റെ ജട്ടിയഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല” എന്ന അരുളപ്പാടില്‍ പറഞ്ഞിരിക്കുന്ന ‘ജട്ടി' ധരിച്ച ഒരേയൊരു ദൈവം ഡിങ്കന്‍ ആണെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷെ നിങ്ങള്‍ ഒന്ന് വിട്ടുപോയി.. “ എനിക്ക് മുന്‍പേ വരുന്നവന്‍ എന്നേക്കാള്‍ വലിയ വാലുള്ളവന്‍” എന്ന വാചകം. ഒരു പേട്ട്‌ ചുണ്ടെലിയായ ഡിങ്കന് എങ്ങനെയാണ് കുരങ്ങു രൂപിയായ കിഷ്ക്കുവിനെക്കാള്‍ വലിയ വാല്‍ ഉണ്ടാവുക?. തീര്‍ത്തും അസാധ്യം. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞതാണ്, പ്രവാചകനായ കിഷ്ക്കു ഉദ്ദേശിച്ചത് ഞങ്ങളുടെ വിശുദ്ധപുസ്തകമായ ബാലരമയിലെ തന്നെ മറ്റൊരു പ്രവാചകനായ കപീഷിനെ കുറിച്ചാണെന്ന്!. കപീഷ് ചില അവസരങ്ങളില്‍ ജട്ടി ഇട്ടിരുന്നു എന്നും, ജട്ടിയിട്ട കുരങ്ങന് വാല്‍ നീട്ടുവാനുള്ള അസൌകര്യം കാരണം ആദ്യം ജട്ടിയില്‍ ഒരു ഓട്ട ഇടുകയും പിന്നെ അവസാനം ജട്ടി തന്നെ വേണ്ടെന്നു വയ്ക്കുകയും ആണ് ഉണ്ടായതെന്നുള്ള മൂടിവയ്ക്കപ്പെട്ട വസ്തുത വിശുദ്ധ ബാലരമ ലക്കം 1234:56 പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
പൂമ്പാറ്റയ്ക്കും വിശുദ്ധ ബാലരമയ്ക്കും നൂറ്റാണ്ടുകള്‍ക്കു ശേഷം ഇറങ്ങിയ പുസ്തകമാണ് ബാലമംഗളം എന്ന കാര്യം നിലനില്‍ക്കെ, ബാലമംഗളവും ശാസ്ത്ര സത്യങ്ങളും വളച്ചൊടിച്ചു, ഡിങ്കനും ഡിങ്കമതവും ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നും ഡിങ്കനാണ് ലോകസ്രഷ്ടാവെന്നും പറയുന്നത് വെറും കള്ള വ്യാഖ്യാനങ്ങള്‍ മാത്രമാണ്. പൂമ്പാറ്റയുടെയും വിശുദ്ധ ബാലരമയുടെയും, ഒരു മോഡിഫൈഡ്‌ വേര്‍ഷനാണ് (പങ്കിലക്കാട് എന്ന കാട്ടുമൂലയ്ക്ക് അനുസൃതമായി തട്ടിക്കൂട്ടിയത്) ബാലമംഗളം എന്നത് പങ്കിലക്കാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്.
പിന്നെ നിങ്ങളുടെ ഏറ്റവും വലിയ വായ്ത്താരി ബാലമംഗളം മാറ്റത്തിനതീതമായി നിലകൊള്ളുന്നു എന്നും, അതില്‍ ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതുമാണ്. സഹോദരാ എങ്ങിനെ കൂട്ടിച്ചേര്‍ക്കും? ബാലമംഗളം കുത്തുപാളയെടുത്ത്‌ പ്രസിദ്ധീകരണം നിര്‍ത്തിയിട്ടു നൂറ്റാണ്ടുകള്‍ ആയി. പക്ഷെ അതേസമയം ഞങ്ങളുടെ ബാലരമ, ഇന്നും, “കാലത്തിനനുസൃതമായി കാലുകഴുകിയും മുത്തിയും” പ്രസാധനം തുടരുന്നു…
ചാണകപ്രിയരും ബഹുദൈവാരാധകരുമായ അമര്‍ചിത്രകഥാ വിശ്വാസികളും (ഭൂരിപക്ഷം), മായാവിസ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു മത വിശ്വാസികളും (ന്യൂനപക്ഷം) ഏറെ വസിക്കുന്ന ഇവിടെ തീവ്രവാദം വളര്‍ത്താന്‍ ഡിങ്കോയിസ്റ്റുകള്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ ഉരുളക്കുപ്പേരിയായി സ്നേഹമതക്കാരായ മായാവിസ്റുകള്‍ ഇനി രംഗത്തിറങ്ങും എന്ന് അറിയിച്ചു കൊള്ളുന്നു. ഈയിടെ നാണമില്ലാതെ ഡിങ്കമതം സ്വീകരിച്ച് അവര്‍ക്ക് അര്‍ഹിക്കാത്ത വാര്‍ത്താപ്രധാന്യം നല്‍കിയ E A Jabbar മാസ്റെര്‍ അടക്കമുള്ള പുത്തന്‍ ഡിങ്കമത തീവ്രവാദികളെ ഞങ്ങള്‍ പരസ്യമായ ഒരു സംവാദത്തിനു വെല്ലുവിളിക്കുന്നു. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്… (ഇവിടെ ചോരപ്പുഴയൊഴുകും)
എന്ന് 
.
മായാവിസ്റ്റു മേലദ്ധ്യക്ഷന്‍
സിഫിലിസ് മാര്‍ ഗോണോറിയോസ് തൃതീയന്‍]
.
[കടപ്പാട് - Shaan Kumar @ FT]

Thursday, 11 February 2016

ഡിങ്കോയിസം ഹെൽപ്-ലൈൻ ഡാറ്റാബേസ്

ഡിങ്കോയിസം ഹെൽപ്-ലൈൻ ഡാറ്റാബേസ്

 പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ). സത്യവിശ്വാസികളായ ഡിങ്കവിശ്വാസികളുടെ താൽപര്യാർത്ഥം തയ്യാറാക്കിയത്.

 
ചോദ്യം:1) ഡിങ്കൻ ആണ് ഇക്കാണുന്നതെല്ലാം സൃഷ്ടിച്ചത് എങ്കിൽ ഡിങ്കനെ ആര് സൃഷ്ടിച്ചു?

ഉത്തരം) ഡിങ്കൻ സ്വയംഭൂവാണ്. തനിയെ ഉണ്ടാകാൻ കഴിവില്ലാത്തവൻ ഇക്കാണുന്നതെല്ലാം ഉണ്ടാക്കി എന്ന് പറഞ്ഞാൽ വിവരമുള്ള ആരെങ്കിലും വിശ്വസിക്കുമോ?

ചോ: 2) ഡിങ്കൻ മാത്രമാണ് സത്യമായ ദൈവം എന്നതിന് തെളിവ് എന്താണ്?

ഉ) പ്രധാന തെളിവ് വിശുദ്ധ ബാലമംഗളം അങ്ങനെ അവകാശപ്പെടുന്നു എന്നതാണ്. ആധുനിക ശാസ്ത്രം മുഴുവൻ ബാലമംഗളത്തിൽ 2500 വർഷം മുന്പ് എഴുതപ്പെട്ടിരുന്നത് ബാലമംഗളം ഒരു ശാസ്ത്രജേർണൽ കൂടിയാണ് എന്നതിന്റെ തെളിവാകയാൽ ബാലമംഗളത്തിന്റെ പ്രസ്തുത അവകാശവാദം സാധുവാണ്‌.

ചോ: 3) ഡിങ്കവിശ്വാസികൾ അല്ലാത്തവർക്ക് ഡിങ്കസ്വർഗത്തിൽ പ്രവേശനമുണ്ടോ?

ഉ) തീർച്ചയായും. നന്മ നിറഞ്ഞവരും നീതിമാന്മാരും ഏതു മതക്കാർ ആയിരുന്നാലും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആയിരുന്നാലും ഡിങ്കസ്വർഗത്തിൽ അവർ നിത്യനിവാസികൾ ആയിരിക്കും

ചോ:4) അങ്ങനെയെങ്കിൽ ഡിങ്കമതത്തിൽ ചേരുന്നതിന്റെയോ ഡിങ്കനെ ആരാധിക്കുന്നതിന്റയോ ആവശ്യകതയെന്ത്? നന്മകൾ ചെയ്ത് നല്ലവനായി ജീവിച്ചാൽ പോരെ?

ഉ) മതി. എന്നാൽ ആത്മസാക്ഷാൽകാരം നേടണമെന്നുള്ളവർ, ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടായിത്തീരണം എന്നാഗ്രഹിക്കുന്നവർ തീർച്ചയായും ഡിങ്കനിൽ അഭയം തേടുക.

ചോ:5) ഡിങ്കനെ ആരാധിക്കുന്നവർക്ക് എന്തൊക്കെയാണ് ഡിങ്കൻ വാഗ്ദാനം ചെയ്യുന്നത്?

ഉ) ഡിങ്കോയിസം അത്യാഗ്രഹികൾക്ക് പറഞ്ഞിട്ടുള്ളതല്ല. പ്രലോഭനങ്ങൾ നിരത്തി അണികളെക്കൂട്ടേണ്ട ഗതികേട് ലോകനാഥനില്ല.

ചോ:6) സ്വർഗം ഒരു പ്രലോഭനമല്ലേ? ആത്മസാക്ഷാൽകാരം നേടലും ജീവിതത്തിന്റെ അർഥം നേടലും ഒരുതരത്തിൽ പ്രലോഭനങ്ങൾ തന്നെയല്ലേ?

ഉ) ഇതരസ്വർഗസങ്കല്പങ്ങൾ അങ്ങനെയായിരിക്കാം. ഡിങ്കസ്വർഗ്ഗം നീതിമാന്മാരുടെ പരലോകവാസകേന്ദ്രം മാത്രമാണ്. അവിടെ അർമാദിക്കാൻ യാതൊന്നും ഇല്ല. സ്വർഗ്ഗനിവാസികളുടെ ബൗദ്ധികമായ ഉന്നമനത്തിനുതകുന്നരീതിയിൽ അവർക്ക് പരസ്പരം ഒത്തുകൂടാനും ഗഹനമായ താത്വികസംവാദങ്ങൾ സംഘടിപ്പിക്കുന്നതിനും വേദിയാകുന്ന ഒരു സങ്കേതം മാത്രമാണ് അത്.

ആത്മസാക്ഷാൽകാരം നേടുക എന്നാൽ അവനവനിൽ തന്നെയുള്ള ഡിങ്കചൈതന്യം തിരിച്ചറിയുക എന്നർത്ഥം. അതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല എന്നിരിക്കെ അതിനെ പ്രലോഭനമായി കണക്കാക്കുവാൻ കഴിയില്ല. ജീവിതത്തിന് അർത്ഥമുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ.

ചോ:7) ഡിങ്കൻ എന്തുകൊണ്ട് പ്രവാചകരെ അയച്ചില്ല?

ഉ) അവർ വല്ല വിഡ്ഢിത്തവും വിളിച്ചു പറഞ്ഞിരുന്നെങ്കിൽ വിശ്വാസികൾ അതെല്ലാം ഡിങ്കവചനങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ച് വേദപുസ്തകങ്ങൾ അടിച്ചിറക്കുകയും അതുപ്രകാരം വിഡ്ഢിത്തങ്ങൾ അനാദിയായ സത്യങ്ങൾ ആകുകയും ചെയ്യുന്നതിലുള്ള അപകടം മുൻകൂട്ടിക്കണ്ടതുകൊണ്ടാണ് ഡിങ്കൻ അപ്രകാരം ചെയ്യാതിരുന്നത്. ഡിങ്കൻ തീർച്ചയായും ദീർഘദൃഷ്ടൻ തന്നെ.

ചോ: പിശാചിനെ ഡിങ്കൻ എന്തിനു സൃഷ്ടിച്ചു? എന്തുകൊണ്ട് പിശാചിനെ ഉന്മൂലനം ചെയ്യുന്നില്ല?

ഉ) തിന്മയില്ലെങ്കിൽ നന്മയ്ക്കു വിലയുണ്ടാകില്ലല്ലോ? ദുരിതങ്ങളില്ലെങ്കിൽ സന്തോഷങ്ങൾക്ക്‌ വിലയില്ല. പാപങ്ങളില്ലെങ്കിൽ പുണ്യങ്ങൾക്ക് വിലയില്ല. ദാരിദ്ര്യമില്ലെങ്കിൽ സമ്പത്തിനു വിലയില്ല.

ജീവിതം വിസ്മയമാകുന്നത് ഇത്തരം ദ്വന്ദങ്ങൾ നിലനില്ക്കുന്നത് കൊണ്ടാണ്. പിശാചില്ലാത്ത ഒരു ലോകം വിരസമായിരിക്കും എന്ന് ഇതിനോടകം മനസ്സിലായിക്കാണുമല്ലോ.

ചോ:9) ഇതരമതങ്ങളിൽ നിന്നും ഡിങ്കമതത്തെ വേർതിരിച്ചു നിർത്തുന്ന മേന്മകൾ എന്തൊക്കെയാണ്?

ഉ) ഒത്തിരിയുണ്ട്. എന്നാൽ ഡിങ്കമതം പൊങ്ങച്ചങ്ങളുടെ മതം അല്ലാത്തതിനാൽ അവയെല്ലാം അക്കമിട്ടെഴുതുന്നില്ല. സ്വയം പരീക്ഷിച്ചറിയുക.

ചോ:10) ഡിങ്കമതത്തിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്.

ഉ) പങ്കില ഡിങ്കക്ഷേത്രത്തിൽ കപ്പകൊണ്ട് തുലാഭാരം നടത്തുക. വിശുദ്ധ ബാലമംഗളത്തിന്റെ ആജീവനാന്ത മെമ്പർഷിപ്പ് എടുക്കുക.

(കടപാട് : ഇത് എഴുതിയ ഡിങ്കോയിസ്റ്റ് പണ്ഡിതന് )

Tuesday, 9 February 2016

ഡിങ്കൻ ആരാണ് ?

ഡിങ്കൻ ആരാണ് ?

 
.
ഒരു കഥയുണ്ട്:
ഒരു 916 കോയയും , ഡിങ്കോയിസ്റ്റ് വിശ്വാസിയും
തമ്മിലൊരു സംവാദം വെച്ചു.
പറഞ്ഞ സമയത്ത് കോയ എത്തി,
പക്ഷെ ഡിങ്കോയിസ്റ്റ് വിശ്വാസി അൽപം വൈകി ഓടിക്കിതച്ചു വന്നു പറഞ്ഞു
'' ക്ഷമിക്കണം , പുഴ കടക്കാൻ തോണി ഇല്ലായിരുന്നു, അവസാനം എന്‍റെ ഭാഗ്യത്തിന് ഒരു ഇടി വെട്ടി,അപ്പൊ മരത്തിൽ നിന്നും ഒരു വലിയ കഷ്ണം വീണു, എന്നിട്ട് ഒരു അശരീരി


" ഭക്താ നോം നിനക്ക് ഒരു തോണിയുണ്ടാക്കി തരുന്നു "

അതുമെല്ലെ , സ്വയം ഒത്തു ചേർന്ന് ഒരു തോണിയായി ,
ഞാൻ മാഷാ ഡിങ്കാ ചൊല്ലി കൊണ്ട് അതിൽ കയറിയാണ് ഇങ്ങോട്ട് വന്നത്''
ഇതു കേട്ടതും കോയ ആർത്തു ചിരിച്ചു
.
'' എന്ത്, മരം താനേ തോണി ആവുകയോ..? ഒരിക്കലും നടക്കില്ല, പച്ചക്കള്ളം ''
.
''അപ്പോൾ ഡിങ്കോയിസ്റ്റ് . :- എന്ത് കൊണ്ടില്ല, ഈ ആകാശ ഭൂമികളൊക്കെ ഉണ്ടാക്കിയത് അല്ലാഹുവിന് മാത്രമായിട്ടു പേറ്റന്റ് എഴുതി കൊടുത്തിരിക്കുവാണോ ? എല്ലാം ഉണ്ടാക്കി എന്ന് നിങ്ങൾക്കു പറയാമെങ്കിൽ, ഒരു ചെറിയ തോണി ഏക ദൈവം ഡിങ്കൻ (സ) ഉണ്ടാക്കി തന്നുവെന്ന് എനിക്ക് പറഞ്ഞൂടെ..?''
ഇതു തന്നെയാണ് എല്ലാവരുടെയും പ്രശ്നം ഒരു ബീഡിക്കുറ്റി പോലും ഉണ്ടാക്കാൻ ശേഷിയില്ലാത്ത പടച്ചോൻ തനിയെ ഉണ്ടാകില്ല ,പക്ഷെ ആകാശ ഭൂമികളും , നമ്മളും , ഒക്കെ തനിയെ ഉണ്ടായി .നിങ്ങൾ അങ്ങനെ ചിന്തിക്കുന്നില്ലേ ? , എങ്കിൽ തെറ്റി എല്ലാത്തിനും അവൻ , ഏക രെക്ഷകൻ ഡിങ്കൻ (സ) മാത്രം .
.
'' ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ ഈ ഞാഞ്ഞൂല് മനുഷ്യനെ
സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. നിങ്ങളിൽ അധികപേരും ഇത് മനസ്സിലാക്കുന്നില്ല എങ്കിൽ നീയൊക്കെ വല്ല വാർക്ക പണിക്കും പോകീനട "
'' ( വിശു:ബാലാമംഗളം 64 /75 )
.
ഡിങ്കൻ (സ) ആരാണ്.. ?
''ഭഗവാൻ ഡിങ്കൻ ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു.അവന്റെ തിളക്കമാർന്ന തിരു ജട്ടി നിങ്ങൾ കാണുന്നില്ലേ ''
(വിശു:ബാലാമംഗളം )
.
ഈ ലിങ്ക് ഒന്ന് കാണുക.. കാണാതെ തുടർന്ന് വായിക്കരുത്
http://www.youtube.com/watch?v=EPyl1LgNtoQ

എന്ത് തോന്നി..? നിങ്ങളും ഞാനും താമസിക്കുന്ന, നമ്മുടെ പൂർവ്വികർ ജീവിച്ചു മരിച്ച,
ഇനിയും തലമുറകളെ കാത്തിരിക്കുന്ന ഡിങ്കൻ (സ) യുടെ സൃഷ്ട്ടി ഭൂമിയാണിത്‌ .
എങ്ങനെയാണ് നിൽക്കുന്നത്..? എവിടെയും തൊടാതെ..!
.
''ഭൂമിയും ആണ്ടകടാഹങ്ങളും എന്റെ ജട്ടിക്കുള്ളിലെ ഭ്രമണ പദത്തിൽ നീന്തിത്തുടിക്കുന്നു.. ''
( വിശു:ബാലാമംഗളം ) മാഷാ ഡിങ്കാ ...മാഷാ ഡിങ്കാ ( 10 തവണ ഉരിയാടുക )
.
ഇനി പറയൂ. ഏക ദൈവം ഡിങ്കൻ (സ) യെ കാണാൻ നമുക്കാകുമോ..?
കാണാൻ കഴിയില്ലെങ്കിലും, ഉൾക്കൊള്ളാൻ കഴിയും കാരണം ഡിങ്കൻ (സ) ഫാക്സ് അയച്ച് പറഞ്ഞതായി വിശു:ബാലമംഗളത്തിൽ പ്രതിപാതിക്കുന്നുണ്ട് ,
.
'' ഈ ഇട്ടാവട്ടത്തെ ഭൂമിയെ എന്നെ ഉൾക്കൊള്ളാൻ പ്രാപ്തമല്ല,
പോയി പണി നോക്കീൻ മക്കളെ , പക്ഷെ വിശ്വാസിയായ ഒരു ഡിങ്കോയിസ്റ്റ് ഹൃദയത്തിന് എന്നെ ഉൾക്കൊള്ളാൻ
കഴിയും ''
.
ഭൂമിയെക്കാൾ ആയിരമിരട്ടി വലിപ്പമുള്ള നക്ഷത്രങ്ങൾ ഉണ്ട് ഈ ഗ്യാലക്സിയിൽ ,
അത്തരം കോടാനു കോടി നക്ഷത്രങ്ങൾ നിറഞ്ഞ ഈ ലോകത്തെ വലയം ചെയ്തിരിക്കുന്ന
ഡിങ്കൻ (സ) ക്ക് ഭൂമി എത്ര മാത്രം ചെറുതായിരിക്കും..
ഡിങ്കൻ (സ)യുടെ കോടാനു കോടി സൃഷ്ടികളിൽ ഒന്ന് മാത്രമാണ് സൂര്യൻ അതിന്‍റെ ശക്തി നമുക്കറിയാമല്ലോ,
അതിനു നേരെ നോക്കാൻ കണ്ണുകൾക്ക്‌ കഴിയുമോ, അപ്പൊ അത് സൃഷ്ടിച്ചവനായ ഡിങ്കൻ (സ) യുടെ
പ്രകാശം എത്രയായിരിക്കും..?
( മുന്നേ നോം ഇതിനെ പറ്റി പ്രതിപാതിച്ചതാണ് " ഡിങ്കൻ (സ) തന്റെ തിരു ജട്ടിയുടെ ഒരു നൂലിൽ നിന്നാണ് സൂര്യനെ സൃഷ്ടിച്ചതും )
 .

കണ്ണൻ ഉസ്താദ് ആറ്റിങ്ങൽ !!
ഡിങ്കൻ ശക്തരിൽ ശക്തൻ

ഡിങ്കമത പുരാണം

ഈ സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്.
വർഷങ്ങൾക്കു മുമ്പെന്ന് പറയുമ്പോൾ ഫേസ്ബുക്കും വാട്സ്ആപ്പുമൊന്നും മനുഷ്യന്മാരുടെ സ്വപ്ങ്ങളിൽ പോലുമില്ലാതിരുന്ന കാലഘട്ടം..,
അന്ന് ഡിങ്കോയിസം പയർ വിത്തിൽ നിന്ന് പുറത്തിറങ്ങി വരുന്ന ചെടിയെ പോലെ പതിയെ പതിയെ വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു..,
ആ സമയത്ത് വി.ബാലമംഗളത്തിന്റെ കേവലം ഒന്നോ രണ്ടോ എഡിഷൻസ് മാത്രമേ ഇറങ്ങിയിട്ടുമുണ്ടായിരുന്നുള്ളൂ..,
സമാധാനമതം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന പുട്ടാലിസ്റ്റുകളുടെയും, വിവരക്കേടും, മണ്ടത്തരവും മാത്രം മുതൽക്കൂട്ടായുള്ള മായാവിസ്റുകളുടെയും ഇടയിൽ ന്യൂനപക്ഷം ആയിരുന്നത് കൊണ്ട് തന്നെ സ്വന്തം സ്റ്റുഡിയോ, വീട്, കൈ, കാല് എന്നിവയൊക്കെ സംരക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ വായുമടച്ചു രഹസ്യമായി മാത്രം ഡിങ്കനെ വിളിച്ച് പ്രാർത്ഥിച്ചു ജീവിതം തള്ളി നീക്കിയിരുന്ന ഡിങ്കോയിസ്റുകൾ ഉണ്ടായിരുന്ന ഇരുണ്ട യുഗം..,

ആയിടെയാണ് പുട്ടാലിസ്റ്റുകളും മായാവിസ്റുകളും തമ്മിൽ ഭയങ്കരമായ സംഘർഷമുണ്ടായത്.,
പുട്ടാലിസ്റ്റുകളുടെ ആസ്ഥാന പ്രവാചകനായിരുന്ന ടുട്ടു(പ) അദ്ദേഹത്തിന്റെ "നഴ്‌സറിയിൽ" പഠിക്കുന്ന ഭാര്യ ചിന്നു(ക)യുമായി ഹണിമൂണിന് പോയി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുട്ടാലിസ്റ്റുകൾ പണിത പള്ളിയുടെ പരിസരത്ത് നിന്നും മുമ്പ് ഒരു സംഘട്ടനത്തിനിടയിൽ മായാവി വലിച്ചൂരിയ ലുട്ടാപ്പിയുടെ കറുത്ത ജെട്ടി കണ്ടെടുത്തു എന്നും, ആ പുണ്യഭൂമി തങ്ങൾക്കു അവകാശപ്പെട്ടതാണെന്നും അവിടെയുള്ള പുട്ടാലിസ്റ്റുകളുടെ പള്ളി അടിച്ചു പൊളിച്ചു എത്രയും വേഗം മായാവിക്ഷേത്രം പണിയണമെന്നും പറഞ്ഞ് കൊണ്ട് മായാവിസ്റുകൾ രംഗത്ത് വന്നു..,
എന്നാൽ സമാധാന മതക്കാരായ പുട്ടാലിസ്റ്റുളുണ്ടോ വിടുന്നു..?
ഭൂമിയിൽ സമാധാനത്തിന്റെ സിറോ ബൾബ് കത്തിക്കാൻ വേണ്ടി പുട്ടാലു ദൈവം അയച്ചു എന്ന് പറയപ്പെടുന്നു പ്രവാചകൻ ടുട്ടു(പ) യുടെ പാത പിന്തുടരാൻ തന്നെ അവർ തീരുമാനിച്ചു..,
വാളും, വടിയും, ഒക്കെയായി മായാവിസ്റുകൾക്കെതിരെ സമാധാനപരമായി കൊന്നും, കൊലവിളിച്ചും കയ്യും കാലും വെട്ടിയുമൊക്കെ യുദ്ധം ചെയ്യാൻ അവർ സന്നദ്ധരായി..,
എന്നാൽ എണ്ണത്തിൽ കൂടുതലായ മായാവിസ്റുകൾ ലുട്ടാപ്പിയുടെ ആയുധമായി കുന്തവും, കല്ലുമൊക്കെയായി ഉടനെ രംഗത്തിറങ്ങി..,
പണ്ടേതോ കലാകാരൻ പറഞ്ഞത് പോലെ പിന്നെ അടിയോടടിയായിരുന്നു..,
ഒടുവിൽ രാത്രിയിൽ മായാവിസ്റുകൾ പള്ളി തകർക്കുകയും മായാവിക്ക് ജയ് വിളിക്കുകയും ചെയ്തു..,
ഇതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല..,
നമുക്ക് കാര്യത്തിലേക്ക് വരാം..,
ഈ സമയത്ത് നാട്ടിലെ ഡിങ്കോയിസ്റുകൾ ഒരു രഹസ്യ യോഗം ചേർന്നു,
ഡിങ്ക പ്രാർത്ഥനയ്ക്ക് ശേഷം യോഗ നടപടികൾ ആരംഭിച്ചു..,
പുട്ടാലിസ്റ്റുകൾക്കും മായാവിസ്റുകൾക്കും ആലയങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഡിങ്കോയിസ്റുകൾക്കും ഡിങ്കനെ ആരാധിക്കാൻ ഡിങ്കാലയം വേണമെന്ന ആവശ്യം ശക്തമായി..,
ആ സമയം പ്ലൂട്ടോയുടെ ഭ്രമണ പഥം തിരിച്ചു വിട്ട് ശാസ്ത്ര ലോകത്തെ വട്ടം കറക്കുകയായിരുന്ന സർവജ്ഞാനിയും, സർവ വ്യാപിയുമായ ഡിങ്കൻ ഇത് ഞൊടിയിടയിൽ കേട്ടു..,
ഉടനെ ഒരശിരീരി ആയി തന്റെ നിലപാട് ആ യോഗത്തിൽ എത്തിച്ചു കൊടുത്തു..,
-
"മിട്ടു മുയലേ പറയുക,
മനുഷ്യ നിർമ്മിതമായ ആലയങ്ങളിൽ ഞാൻ വസിക്കുന്നില്ല.,
അവിടെ വന്നു ഒരു പണിയുമില്ലാതെ കുത്തിയിരിക്കാൻ മാത്രം എനിക്ക് വിയർപ്പിന്റെ അസുഖമൊന്നും പിടിപ്പെട്ടിട്ടില്ല..,
ഞാൻ തേങ്ങയിൽ വെള്ളം നിറക്കുന്നവനും ഈന്തപ്പഴത്തിൽ കുരു നിറക്കുന്നവനുമാകുന്നു...
ആലയം പണിയണം എന്ന് പറയുന്നവൻ ഒന്ന് ചുറ്റും നോക്കുക..,
തിന്നു എല്ലിന്റെ ഇടയിൽ കയറുമ്പോൾ തോന്നുന്ന ഒരസുഖം മാത്രമാണിത്..,
എനിക്ക് നിന്റെ പാലോ പഴമോ സേവിച്ചു ജീവിക്കൻണ്ട ഗതികേടൊന്നും എനിക്ക് ഇത് വരെയില്ല.,
So First Try To Feed The Poor People around you & i dont want ur F****g milk& fruits "

ഈ വാക്യങ്ങൾ ഉടനെ ആ ലക്കം ബാലമംഗളത്തിൽ പാർക്കർ പേന വെച്ച് എഴുതി വെച്ചു..,
പുട്ടാലിസ്റ്റുകളും , മായാവിസ്റുകളും ആലയം, ഞങ്ങടെ നിങ്ങടെ എന്നൊക്കെ പറഞ്ഞു ഇന്നും തമ്മിൽ തല്ലുമ്പോഴും ഡിങ്കോയിസ്റുകൾ സമാധാനപരമായി ജീവിക്കുന്നു..,
ഇതിനെല്ലാം കാരണം ഈ ബാലമംഗള വാക്യമാണ്..
സ്തുതിഗീതങ്ങൾ അവന് മാത്രം..
ഏക ദൈവം ഡിങ്കനെ സ്തുതിപ്പിൻ..
മാഷാ ഡിങ്കാ..

.

ശാസ്ത്രവും ഡിങ്കനും