Saturday, 9 April 2016

ഡിങ്കോയിസത്തിന്റെ വാര്‍ത്തയുമായി ബി.ബി.സിയും

ഇനിയിപ്പോ മടിച്ചു നിന്നിട്ട് കാര്യമില്ല, എല്ലാവരും ഡിങ്കമതത്തെ പുണരുമ്പോള്‍ വിശേഷങ്ങളുമായി സാക്ഷാല്‍ ബി.ബി.സി തന്നെ എത്തിയിരിക്കുന്നു! ബി.ബി.സി ട്രെന്‍ഡിംഗില്‍ വന്ന വീഡിയോ കാണൂ. 

BBC Trending - Dinkan, the mouse messiah bringing salvation to India's atheistsPublished on Apr 8, 2016
Dinkan the mouse messiah bringing salvation to India's atheists
According to devotees of India's Dinkoist movement the universe was created by a cartoon mouse called Dinkan many millions of years ago. But Dinkoism itself is one of the world's newest faiths having only been created by atheists in 2008 as a vehicle for parodying the excesses of organised religion.

But while some followers of other religions don't see the joke, social media is helping Dinkoism gain new converts.

Video journalist: Alvaro A Ricciardelli

Sunday, 3 April 2016

രഞ്ജിത്തിന്റെ ലീലയില്‍ ഡിങ്കനും

രഞ്ജിത്തിന്റെ ലീലയില്‍ ഡിങ്കനും
_*_*_*_*_*_*_*_*_*_*_*_*_*_*_
ഡിങ്കനെ പുകഴ്ത്തി രഞ്ജിതും. രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയിലെ ഗാനത്തിലാണ് ഡിങ്കനെയും ഉള്‍പ്പെടുത്തിയത്. ബിജു മേനോനാണ് ഗാനം ആലപിച്ചത്.
.

.
ബിജിബാല്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ പ്രൊമോ ആണ് ഇന്ന് പുറത്തിറങ്ങിയത്. ഒരിടവേളക്ക് ശേഷം ബിജുമേനോന്‍ വീണ്ടും ഗായകനായി എത്തുകയാണ് ചിത്രത്തിലൂടെ. പ്രശസ്തമായ വട്ടോളം വാണിയോരെ കേട്ടുകൊള്‍ക എന്ന ഗാനമാണ് ചിത്രത്തിലുള്ളത്. ഡിങ്കന്‍ തരംഗം ഉള്ളതുകൊണ്ടാകാം പാട്ടില്‍ രഞ്ജിത്‍ ഡിങ്കനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണി ആറിന്റെ ലീല എന്ന കഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. കുട്ടിയപ്പനെന്ന നായക വേഷത്തിലെത്തുന്നതും ബിജു മേനോന്‍ തന്നെയാണ്.
.
[റിപ്പോര്‍ട്ട് കടപ്പാട് - മീഡിയാവണ്‍]

Friday, 1 April 2016

എന്തുകൊണ്ട് ഡിങ്കന്‍? - മലപ്പുറത്ത് നടന്ന ആദര്‍ശ വിശദീകരണ സായാഹ്നം

'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വച്ച് നടന്നു.
.

.
 ഡിങ്കോയിസം എന്ന മഹത്തായ ആശയത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ഡിങ്കോയിസ്റ്റുകള്‍ പങ്കെടുത്തു. 'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കന്റെ മഹാത്മ്യത്തെക്കുറിച്ച് പ്രമുഖ ഡിങ്കമത പണ്ഡിതനായ സമൂസ ത്രികോണാധ്യായ പ്രഭാഷണം നടത്തി. ഡിങ്കോയിസത്തിന്റെ ചരിത്രവും വളര്‍ച്ചയും വേദങ്ങളേയും ഉപനിഷത്തുക്കളേയും ഉദ്ധരിച്ചു കൊണ്ട് 'ഡിങ്കനും പൗരാണികതയും' എന്ന വിഷയത്തില്‍ പണ്ഡിതനായ പത്തിരി വൃത്തചൈതന്യ ഭക്തിപ്രഭാഷണം നടത്തി. പ്രപഞ്ചോല്‍പ്പത്തിയും ഈ സര്‍വ്വ പ്രപഞ്ചവും ഡിങ്കനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, 'പ്രാപഞ്ചിക കാഴ്ചപ്പാടില്‍ ഡിങ്കന്‍' എന്ന വിഷയത്തില്‍ പ്രൊഫ: കെ. പാപ്പൂട്ടി ക്ലാസ്സെടുത്തു. മതങ്ങളുടെ മനശ്ശാസ്ത്രപരമായ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഡിങ്കോയിസം-ഒരു മനശ്ശാസ്ത്ര ദര്‍ശനം' എന്ന വിഷയത്തില്‍ ചിഞ്ചുമോന്‍ ചായക്കോപ്പയിലും സ്ത്രീ സൗഹൃദ മതമായ ഡിങ്കോയിസത്തെക്കുറിച്ച് 'ലിംഗനീതിയും ഡിങ്കോയിസവും' എന്ന വിഷയത്തില്‍ പ്രമുഖ ഡിങ്കമത പണ്ഡിത ലിജിഷ എ.ടിയും വിശ്വമാനവദര്‍ശനത്തിലൂന്നിയ ഡിങ്കോയിസത്തെക്കുറിച്ച് 'മാനവികത-ഡിങ്കമതപശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ വി.വിനോദും പ്രഭാഷണങ്ങള്‍ നടത്തി.
.
കൂടാതെ ഡിങ്കസൂക്തങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും ഡിങ്കഭക്തിഗാനാലാപനവും കപ്പ പ്രസാദ വിതരണവും വിശുദ്ധ ഡിങ്കന്റെ ചിത്രം വരക്കല്‍ ചടങ്ങും നടന്നു. ഡിങ്കനെ നഗ്നനായി ചിത്രീകരിച്ചതില്‍ ചില ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മറ്റ് മതവിശ്വാസികളെപ്പോലെ അക്രമാസക്തരാകാതെ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയും ചെയ്തു. വിശുദ്ധ ഡിങ്കനാണെങ്കിലും നഗ്നചിത്രം വരച്ചുവെങ്കിലും വികാരം വ്രണപ്പെട്ട് പരസ്പരം കൊലവിളികള്‍ നടത്തുന്നവരും കൈ വെട്ടുന്നവരും പുസ്തകങ്ങള്‍ കത്തിക്കുന്നവരും അല്ലെന്ന് സമാധാനമതക്കാരായ ഡിങ്കോയിസ്റ്റുകള്‍ തെളിയിച്ചു.
.
ചടങ്ങിന് വി.ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയില്‍ പങ്കെടുത്ത ഡിങ്കമതഭക്തര്‍ക്കും പത്ര-മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും എ.കെ വിനോദ് നന്ദി രേഖപ്പെടുത്തി.