Thursday, 31 March 2016

ഡിങ്കചൈതന്യം നിറക്കാന്‍ സ്റ്റിക്കറുകള്‍...

നിങ്ങളുടെ ഗൃഹത്തിലും വാഹനത്തിലും ഡിങ്കചൈതന്യം നിറയട്ടെ....!

A3 ലേസര്‍ സ്റ്റിക്കര്‍ പേജില്‍ പ്രിന്റ് ചെയ്‌തെടുക്കൂ...


ഡിങ്കോയിസവും മതവിശ്വാസികളുടെ സെല്‍ഫ് ഗോളും...


ഡിങ്കോയിസത്തെ എതിര്‍ക്കുന്ന, പരിഹസിക്കുന്ന ഓരോ മതവിശ്വാസിയും സെല്‍ഫ് ഗോള്‍ അടിക്കുന്നു!

Sunday, 27 March 2016

ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം | 01.04.16 4 PM |


ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള മതമായി നാസ പോലും അംഗീകരിച്ച (കപ്പാ ഡിങ്കാ!) ഡിങ്കമതാനുയായികളുടെ കൂട്ടായ്മ ഏപ്രില്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി സി പരിസരത്ത് വച്ച് നടക്കുന്നു. ചിന്തിക്കുന്നവര്‍ക്കെല്ലാം സ്വാഗതം...
.
   

 

Tuesday, 22 March 2016

ചക്കയേറും ഡിങ്കമതവും...


ചക്കയേറ് എന്ന ഡിങ്ക മത ദുരാചാരവും
ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രവും
 
മിട്ടു മുയല്‍ മരിച്ചത് ചക്ക മേത്തു വീണാണ് . വളരെ പണ്ട് നടന്ന സംഭവമാണെങ്കിലും ഡിങ്ക വിശ്വാസികള്‍ക്ക് അതു മറക്കാനും പൊറുക്കാനും കഴിയില്ല . ഏക ദൈവമായ ഡിങ്കന്റെ പൊന്നു മിത്രത്തിന്‍റെ കഥ കഴിച്ച ചക്ക അവരുടെ ആജന്മ ശത്രുവാകുന്നത് അങ്ങിനെയാണ് . വിശുദ്ധ ബാലമംഗളം പഴയ നിയമത്തില്‍ ചക്ക വിശ്വാസികള്‍ക്ക് വിലക്കിയതായി ഡിങ്കന്‍ അരുളി ചെയ്യുന്നു .
ചക്കയേറ് അഥവാ ചക്കയെ കല്ലെറിയുക എന്ന ആചാരം അങ്ങിനെ പുരാതനകാലം മുതല്‍ ആരഭിച്ചതാണ് . ഇന്നലെ 20.03.13 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഡിങ്കമത സമ്മേളനത്തിലും ആദ്യ ചടങ്ങ് ചക്കയെ കല്ലെറിയല്‍ ആയിരുന്നു . എറിഞ്ഞത് കല്ലല്ല എന്ന് മാത്രം . ഡിങ്കമതം സമാധാനത്തിന്റെ മതമായതിനാല്‍ കല്ലല്ല എറിയാനായി ഉപയോഗിക്കുന്നത് . എറിയുന്ന കല്ല്‌ ആരുടെയെങ്കിലും മേത്തു കൊണ്ട് പ്രാണഹാനി വന്നാല്‍ അത് ഡിങ്കന്‍ സഹിക്കില്ല . അതിനാല്‍ ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രമാണ്‌ ചക്ക എറിയാനായി ഉപയോഗിച്ചത് . (ചിത്രം സാക്ഷി )
ചക്ക പ്രദര്‍ശിപ്പിക്കുന്ന ടി വി എറിഞ്ഞു പൊട്ടിക്കണമെന്ന ഡിങ്കമത തീവ്രവാദി (ഡി എസ് എസ്) നിലപാടിനെ ഭൂരിപക്ഷം പേരും തള്ളികളഞ്ഞിരുന്നു .
അങ്ങിനെ വിശ്വാസികളെല്ലാവരും പത്രമെറിഞ്ഞു കൊണ്ടിരിക്കെ ഒരു ഡിങ്കമത പരിഷ്ക്കരണ വാദി ചില വാദങ്ങള്‍ ഉയര്‍ത്തുകയുണ്ടായി . മിട്ടു മുയല്‍ പഴുത്തു തുടുത്തു നില്‍ക്കുന്ന നിരവധി ചക്കകളുള്ള ഒരു പ്ലാവിന്നടിയില്‍ പോയി നിന്നത് കൊണ്ടാണ് ചത്തു പോയതെന്ന് ടിയാന്‍ സൂചിപ്പിച്ചു . ഭൂമിയുടെ ഗുരുത്വാകര്‍ഷണം ആണ് ഇവിടെ തെറ്റ് ചെയ്തതെന്ന് ടിയാന്‍ പറഞ്ഞു . മാത്രമല്ല എല്ലാ ചക്ക വീഴുമ്പോളും എല്ലാ മുയലുകളും ചാകുന്നില്ലെന്നും തെളിവുകള്‍ നിരത്തി ടിയാന്‍ സ്ഥാപിച്ചു . ഇത് ഡിങ്കവിശ്വാസികള്‍ക്കിടയില്‍ മാനസാന്തരത്തിനിട വരുത്തി . അവര്‍ പരിഷ്ക്കരണ വാദിയുടെ വാദങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തപ്പോള്‍ അത് ശരിയാണ് എന്ന് കണ്ടു .
എങ്കില്‍ പിന്നെ തെറ്റായ ഒരു കാര്യം, അത് വിശുദ്ധബാലമംഗളത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും എന്തിന് വീണ്ടും വീണ്ടും ആവര്‍ത്തിക്കണം .
അതിനാല്‍ ഡിങ്കമതത്തില്‍ ചക്കയെ കല്ലെറിയുന്ന ദുരാചാരം ഇനിയുണ്ടാകില്ല എന്നവര്‍ ഏകകണ്ഠമായി തീരുമാനിച്ചു .
ഇതൊരു നിസ്സാര കാര്യമായി അവര്‍ക്കനുഭവപെട്ടെങ്കിലും ഇതിനു സാക്ഷിയായ പത്രക്കാരും ചാനല്‍ പ്രവര്‍ത്തകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി എന്ന് ദ്രിസാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള ഒരു വിശ്വാസ പ്രമാണം അതെത്ര ദുരാചാരമാണെങ്കിലും വിശ്വാസികള്‍ തെളിവുകള്‍ പരിശോധിച്ച് തിരുത്താന്‍ മിനക്കെടാറില്ലത്രെ . ലോകമത ചരിത്രത്തില്‍ ആദ്യമായി ഒരു വിശ്വാസ പ്രമാണം തിരുത്തി എന്ന ക്രെഡിറ്റ് അങ്ങിനെ ഡിങ്കമതത്തിനു സ്വന്തമായി.പത്രക്കാര്‍ ഞെട്ടിയത് വെറുതേയല്ലത്രെ. ഡിങ്ക ഡിങ്ക!

Saturday, 19 March 2016

ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യംഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം

ഒരുപക്ഷേ ഇപ്പോഴും പലരും കരുതുന്നത് ഡിങ്കോയിസം എന്നാല്‍ സമൂഹയാഥാര്‍ത്യമായ മതത്തിന്റെ അന്തര്‍ദ്ധാര ഉള്‍കൊണ്ടു രൂപീകൃതമായ ഒരു പരിഹാസ മതരൂപം മാത്രമായിരിക്കും അത് എന്നാണ്. ഒരുപക്ഷേ വരാന്‍ പോകുന്ന ഒരു പുതിയ വിപ്ലവത്തിനെ അഭിമുഖീകരിക്കാനുള്ള മനുഷ്യ സമൂഹത്തിന്റെ ആശങ്കള്‍ ആകാം ഇത്തരം ചിന്തകള്‍ക്ക് ഉഭോത്ഭലകമാകുന്നത്. ചരിത്രത്തിന്റെ ഏടുകളെടുത്ത് ഇഴകീറി പരിശോധിച്ചാല്‍ ഇത്തരം ഒരവസ്ഥ അതാത് അമൂഹത്തില്‍ പൊട്ടിമുളച്ച എല്ലാ മതങ്ങള്ക്കും അതിന്റെ ഉത്ഭവഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിയുന്നതാണ്. പിന്നീട് അതേ സമൂഹം തന്നെ അത്തരം മതങ്ങളെ ധൃതരാസ്ട്രാലിംഗനം നടത്തിയ അവസ്ഥയും ചരിത്രമാണ്. മറ്റേത് മതങ്ങള്ക്കും അതിന്റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ അനുഭവിച്ച പോലെയുള്ള ബാലരിഷ്ടതകളിലൂടെയാണ് ഇന്ന് ഡിങ്കോയിസം കടന്നു പോയികൊണ്ടിരിക്കുന്നത്. അന്ത്യന്തം ശോചനീയമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ നോവോദ്ധാന പ്രസ്ഥാനങ്ങള്‍ അതാത് കാലഘട്ടത്തില്‍ ഉടലെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍നിന്നു കരകയറാന്‍ മനുഷ്യന്‍തന്നെ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു പ്രത്യയശാസ്ത്രം അങ്ങേയറ്റം അപകടകരം ആവുന്നത് അതിന്റെ ഫലം അരാജകത്ത്വവും അനീതിയും ആയിമാറാന്‍ സാധ്യതയുണ്ട് എന്നുവരുമ്പോഴാണ്. ഇവിടെയാണ് ഡിങ്കോയിസത്തിന്റെ പ്രസക്തി. മാനവിക കുലത്തിന്റെ നിലനില്‍പ്പിനും മുന്നോട്ട് പോക്കിനും തികച്ചും ദൈവികമായ മാര്‍ഗ്ഗത്തിലൂടെ, ഒരു പുതിയ പാന്ഥാവിലൂടെ സമൂഹം സഞ്ചരിക്കുക എന്നതാണ് ഡിങ്കോയിസം കൊണ്ടര്‍ത്തമാക്കുന്നത്.

ഡിങ്കന്‍ ദൈവമാണോ അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ കള്‍ട്ട് മാത്രമല്ലേ, അദ്ദേഹത്തിന്റെ വചനങ്ങള്‍ പരിഹാസ്യമായി അനുവപ്പെടുന്നുവല്ലോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഡിങ്കോയിസം ഒരു യാഥാര്‍ത്ഥ്യം എന്ന അവസ്ഥയിലേക്കുയരുമ്പോള്‍ സംഭവിക്കാവുന്നതായിട്ടു. എന്നാല്‍ ചോദ്യങ്ങള്‍ എല്ലാ മതങ്ങളും അവരുടെ ദൈവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് കീഴ്വഴക്കം. ഒരു പ്രാകൃത സമൂഹത്തിന് അതിന്റേതല്ലാത്തത്തിനെ ഉള്‍കൊള്ളാന്‍ പ്രയാസമനുഭവിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നു എന്നതിനപ്പുറം ഇത്തരം ചോദ്യങ്ങളില്‍ ഒരു തരിപോലും കഴമ്പില്ല എന്നതാണ് സത്യം. മറ്റ് മത ദൈവങ്ങള്‍ ചെയ്യുന്നു എന്നവകശാപ്പെടുന്നതില്‍ ഏത് കാര്യമാണ് അത് ഡിങ്കനാണ് ചെയ്യൂന്നത് എന്നവകാശപ്പെടാന്‍ തക്കവിധം കഴിയാത്തതായിട്ടുള്ളത്. അത്തരം അവകാശവാദങ്ങള്‍ തെളിയിക്കാന്‍ അവരുടെ വാക്താക്കള്‍ നിരത്തുന്ന തെളിവുകള്‍ തന്നെ ഡിങ്കനാണ് അത് ചെയ്യുന്നത് എന്നു തെളിയിക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ക്കും നിരത്താന്‍ കഴിയുന്നതാണ്. ദൈവം മനുഷ്യ സ്ത്രീയുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ പുത്രനുണ്ടായി അവന്‍ മാനവരാശിക്കു വേണ്ടി നിലനിന്നു, ദൈവം മാലാഘയെ അയച്ചു തന്റെ ശിഷ്യന് വെളിപാടുകള്‍ നല്കി സമൂഹത്തിന്റെ പുരോഗതിക്ക് നിയമിച്ചു, ദൈവം പെണ്ണിന്റെ വേഷം കെട്ടി വന്ന മറ്റൊരു ദൈവത്തില്‍ അനുരൂക്ഥ്നായി ദൈവത്തിരുമകന്‍ വന്നു, എന്നതൊക്കെ വിശ്വാസ യോഗ്യമായ ദൈവ തെളിവുകള്‍ ആണെങ്കില്‍ ദൈവം പേടക്‍ത്തിലൂടെ തന്റെ അവതാരത്തെ മാനുഷിക ധര്‍മ്മ പരിപാലത്തിനായി അയച്ചു എന്ന കാര്യം നാം വിശ്വസിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടു? പ്രാര്‍ത്തിച്ചാല്‍ പരീക്ഷയില്‍ ജയിപ്പിക്കുന്നത് അവന്റെ ദൈവമാണെന്ന് ഇത്തരമതവിശ്വാസികള്‍ കരുതുമ്പോള്‍ അത് ചെയ്തത് ഡിങ്കനാണ് എന്നു ദിങ്കോയിസ്റ്റുകള്‍ വിശ്വസിക്കുന്നതില്‍ എന്താണ് അപാകത? എവിടെയാണ് ഡിങ്കന്‍ എന്ന ദൈവം ഒരു കാര്ട്ടൂണ്‍ കള്‍ട്ട് മാത്രമായി മാറുന്നത്? എങ്കില്‍ എന്തുകൊണ്ട് മറ്റ് ദൈവങ്ങളും അവയയുടെ ഉപോല്‍പ്പന്നങ്ങളും അതാകുന്നില്ല. ഇവിടെയാണ് നേരത്തെ പറഞ്ഞ തന്‍റേതല്ലാത്ത, താന്‍ ശീലിച്ചിട്ടില്ലാത്ത, താന്‍ അനുഭവിച്ചിട്ടില്ലാത്ത, നവീനമായ ഒന്നിനെ പുണരാന്‍ മനുഷ്യ മനസ് ശങ്കിച്ചു നില്‍ക്കുന്നതിന്റെ ദൃഷ്ടാന്തം വെളിവാകുന്നത്. ഇതേ കാരണങ്ങള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പര്യഹസ്യമാണ് എന്ന തോന്നലുളവാകുന്നതിന്റെ പിന്നിലെ മനശാസ്ത്രവും. ലുങ്കികള്‍ മാത്രം ഉടുത്തു അതുടുക്കുന്നവരെ മാത്രം കണ്ടു ശീലിച്ചവര്‍ ബര്മുഡയിടുന്നവരെ പരിഹസിക്കുന്നതായി കാണാം. ഈ പരിഹാസം ഉണ്ടാവുന്നത് ലുങ്കി മേന്‍മയേറിയതും ബര്മുഡ മോശമായതും കൊണ്ടല്ല. തങ്ങളുടേതല്ലാത്ത ഒന്നിനെ നിരാകരിക്കാനുള്ള മനസിന്റെ അഭിവാഞ്ച കാരണമാണത്. ഇതേ ലുങ്കിയുടുത്തവരെ ഒന്നുമിടാത്ത ഒരു സമൂഹം പരിഹസിച്ചിരിന്നു എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകള്‍ തന്നെയാണ് ഡിങ്ക വചനങ്ങള്‍ പരിഹാസ്യം ആണ് എന്നു തോന്നുന്നതിന് പിന്നിലെയും മനശാസ്ത്രം. ഇതരമത ദൈവങ്ങള്‍ അടിമകളെയും കീഴാളരെയും ഉപയോഗപ്പെടുത്തുന്നതിനെപറ്റിയും സെക്സിനെപറ്റിയും കള്ളിനെപറ്റിയും വാചാലരാവുന്നുവല്ലോ എന്ന വിമര്‍ശനത്തിനുള്ള മറുപടി അതൊക്കെ സാമൂഹ്യ യാഥാര്‍ഥമാണ് അതുകൊണ്ടു ദൈവം പറഞ്ഞു എന്ന ഉത്തരത്തില്‍ ആളുകള്‍ സംതൃപ്തരാകുമ്പോള്‍ ഡിങ്കന്‍ ജട്ടിയെ പറ്റി വാചാലനാകുന്നത് അതും സാമൂഹ യാഥാര്‍ഥ്യമാണ് എന്നതുകൊണ്ട് മാത്രമാണ് എന്ന മറുപടി ദഹിക്കാന്‍ പ്രയാസമെന്താണ് നമുക്ക്. മാനവ സമൂഹത്തിന്റെ അപചയത്തിനെതിരെ നിലകൊണ്ടു പുതിയൊരു പാതവെട്ടിത്തെളിയിച്ചു നമ്മെ ദൈവമാര്‍ഗ്ഗത്തിലൂടെ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഡിങ്കന്‍ ചെയ്യുന്ന പ്രയത്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അങ്ങനെയുള്ള നിസ്വാര്‍ഥ പ്രവര്‍ത്തന നവോത്ഥാന പ്രസ്ഥാനങ്ങളെ സംശയ കോണിലൂടെ വീക്ഷികുക വഴി നാം നിരുത്സാഹപ്പെടുത്തുന്നത് നമ്മുടെ തന്നെ പുരോഗതിയെയാണ്, നാം ഇല്ലായ്മ ചെയ്യുന്നത് നമ്മുടെ തന്നെ നന്മയെ ആണെന്ന് നാം തിരിച്ചറിയണം. ആ തിരിച്ചറിവാണു ഡിങ്കനെന്ന ദൈവത്തിന്റെ മഹിമ ഉല്‍കൊള്ളാന്‍ പര്യാപ്തമാക്കുന്നത്, ആ തിരുച്ചറിവാണ് ഡിങ്കോയിസത്തിലേകുള്ള ആളുകളുടെ ക്യൂവിന്റെ നീളം അറബികടലില്‍ മൂക്കറ്റം വെള്ളത്തില്‍ ചെന്നിത്തിക്കുന്നത്.


Tuesday, 1 March 2016

Dinkoism - Android App Version 2.0വിശുദ്ധ ബാലമംഗളത്തിലൂടെ അവതരിപ്പിക്കപ്പെട്ട മഹത് ഡിങ്കവചനങ്ങളുടെ അപൂര്‍വ്വ ശേഖരം!
ഞങ്ങളുടെ കരളിന്റെ കരളായ മുത്ത് ഡിങ്കനെ പ്രകീര്‍ത്തിക്കാനും ദീനിബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനും സഹായകമായ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍.
.
പരമ്പരാഗത മതങ്ങളെ വിമര്‍ശിക്കുന്നവരെ ചിന്താപരമായി നേരിടുന്നതിനു പകരം ആയുധമെടുത്ത് നേരിടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മതത്തെ മറയാക്കി സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ എതിര്‍ക്കുന്നവര്‍ മതവിദ്വേഷത്തിന് പാത്രമാകുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ സോഷ്യല്‍ മീഡിയയിലെ ഡിങ്കമതം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആക്ഷേപഹാസ്യത്തിലൂടെയെങ്കിലും നിങ്ങളുടെ മതവും ദൈവവും വെറും ചിത്രകഥയിലെ കഥാപാത്രങ്ങളാണെന്ന തിരിച്ചറിവ് വരട്ടെ.
.
പരമ്പരാഗതമതങ്ങളുടെയും വിശ്വാസങ്ങളുടെയും നിരർത്ഥകത തുറന്നുകാണിക്കുന്നതിനുവേണ്ടി, ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരത്തില്‍ നിരവധി പാര‍ഡി മതങ്ങളുണ്ട്. പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമനുള്ള (ഇംഗ്ലീഷ്: Flying Spaghetti Monster) സ്ഥാനമാണ് കേരളത്തില്‍ നിന്നുള്ള ഡിങ്കോയിസത്തിനുള്ളത്.
https://en.wikipedia.org/wiki/Parody_religion
.
ഡിങ്കോയിസത്തെക്കുറിച്ചുള്ള ആമുഖം:-
-----------------------------------------------
Introduction to Dinkoism - by Amy Watson
https://www.youtube.com/watch?v=AfA3u_PHNDM
.
ഡിങ്കോയിസത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറാക്കിയ വീഡിയോ.
-----------------------------------------------
https://www.youtube.com/watch?v=PrinTWcVuY4
.
പുതിയ പതിപ്പ് v.2.0 ന്റെ പ്രത്യേകതകള്‍:-
---------------------------------------------------
> വി.ബാലമംഗളത്തിലെ വചനങ്ങള്‍
> ഓണ്‍ലൈന്‍ ഡിങ്കവചനം
> ഡിങ്കസ്തുതികള്‍
> ഡിങ്കോയിസം വെബ്
> ഡിങ്കന്റെ സ്വന്തം ബ്ലോഗ്
.
Download Link: http://1drv.ms/1Kdyp8Z (OneDrive, 23 MB)
.
ആന്‍ഡ്രോയിഡ് 2.3.3 പതിപ്പു മുതല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഡിങ്കന്റെ ട്രാഫിക്‌ റൂൾ സംബന്ധിച്ച വചനങ്ങൾഡിങ്കന്റെ ട്രാഫിക്‌ റൂൾ സംബന്ധിച്ച വചനങ്ങൾ

1) ഹെയർസ്റ്റൈൽ കേടാവാതിരിക്കാൻ ഹെൽമെറ്റ് വെക്കാതിരുന്നാൽ ചില്ലിട്ട ഫോട്ടോയിൽ നല്ല ഭംഗിയുണ്ടാകും.

2) മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവൻ എന്നെന്നേക്കുമായി Not reachable ആവും.

3: ഭയപ്പെടേണ്ട, സീറ്റ്ബെൽറ്റ് കാറിനോട് കൂടെയുണ്ട്...
നിൻറെ രക്ഷ നിൻറെ കയ്യിൽ തന്നെ...!!!

4: മദ്യപിച്ച് വാഹനമോടിക്കുന്നവന് വേണ്ടി ആറടി മണ്ണ് തുരന്ന് ഞാൻ മടുത്തു...

5: ഡിമ്മടിക്കാത്തവൻ ബ്രൈറ്റാൽ

6: സീബ്രാ ലൈൻ കണ്ണിൽ പിടിക്കാത്തവൻ കാൽനടക്കാരാൽ കഴുത്തിൽ പിടിക്കപ്പെടും.

7: സിഗ്നലിൽ കിടന്ന് ഹോണടിക്കുന്നവൻറെ പിതാവ് മറ്റ് യാത്രക്കാരാൽ സ്മരിക്കപ്പെടും.

8: കാറ്റിനേക്കാൾ സ്പീഡിൽ പോയാൽ
കാറ്റു സ്പീഡിൽ പോകും.

9: വളഞ്ഞ് പുളഞ്ഞ് ബൈക്കിൽ പായുന്നവൻ നീണ്ട് നിവർന്ന് പെട്ടിയിൽ കിടക്കും.